Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ടോയ്ലറ്റിൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറിൽ അപകടം

ടോയ്ലറ്റിൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറിൽ അപകടം

M
MathrubhumiSource Link
about 5 hours ago
ദിവസങ്ങൾക്ക് മുമ്പാൺ ഇൻസ്റ്റഗ്രാം പുതിയ ഇൻസ്റ്റൻറ്സ് എന്ന ഫീച്ചർ അവതരിപ്പിച്ചത്. ദൈനംദിന നിമിഷങ്ങളിലെ ചിത്രങ്ങൾ സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിന് പകരം, അത് ഫോളോവർമാർക്കും സുഹൃത്തുക്കൾക്കും ഒറ്റത്തവണ മാത്രം കാണാൻ സാധിക്കും വിധം പങ്കുവെക്കാനാവുന്ന ഫീച്ചറാണ് ഇൻസ്റ്റന്റ്സ്. സ്നാപ്ചാറ്റ്, ബീറിയൽ പോലുള്ള പ്ലാറ്റ്ഫോമുകളെ കോപ്പിയടിച്ച് അവതരിപ്പിച്ച ഈ ഫീച്ചറിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചില അബദ്ധങ്ങൾ പിണയാം. To advertise here, എന്താണ് ഇൻസ്റ്റന്റ്സ് ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ്സ് എന്ന ആപ്പ് അതാത് ആപ്പ്സ്റ്റോറുകളിൽ നിന്ന ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. അതിന് പുറമെ ഇൻസ്റ്റഗ്രാം ആപ്പിൽ ഇൻബോക്സിൽ വലത് ഭാഗത്ത് താഴെ കോണിലായി ഇൻസ്റ്റന്റ്സ് പുതിയ ഓപ്ഷൻ കാണാം. ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഇൻബോക്സ് തുറക്കുമ്പോൾ ഈ ഫീച്ചർ സംബന്ധിച്ച പോപ്പ് അപ്പ് സന്ദേശം കാണാനാവും. എങ്ങനെ ഉപയോഗിക്കാം ഇൻസ്റ്റഗ്രാം ആപ്പിൽനിന്ന് ഇൻസ്റ്റന്റ്സ് ഉപയോഗിക്കാൻ ഡി.എം. (DM) ഇൻബോക്സിൽ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിൽ ക്ലിക്ക് ചെയ്താൽ നേരെ ഇൻസ്റ്റൻസ് ക്യാമറ ഓപ്പൺ ആവും. ആദ്യം ഒരു ക്യാപ്ഷൻ നൽകാം, അതിന് ശേഷം ഫോട്ടോ ക്ലിക്ക് ചെയ്യുക.  നിമിഷങ്ങൾക്കുള്ളിൽ സുഹൃത്തുക്കൾക്കും ഫോളോവർമാർക്കും അയക്കപ്പെടും. എന്നാൽ ഒരിക്കൽ കണ്ടുകഴിഞ്ഞാൽ ആ ഫോട്ടോ അവർക്ക് പിന്നീട് കാണാനാവില്ല. അത് അപ്രത്യക്ഷമാകും. കൂടാതെ, ഇവ സ്ക്രീൻഷോട്ടുകളിലൂടെയോ സ്ക്രീൻ റെക്കോർഡിങ്ങുകളിലൂടെയോ പകർത്താനും കഴിയില്ല. 24 മണിക്കൂർ നേരമാണ് ഇതിന്റെ ആയുസ്. അതിന് ശേഷം സുഹൃത്തുക്കൾക്കും ഇത് കാണാനാവില്ല. ഇങ്ങനെ പങ്കുവെക്കുന്ന ഇൻസ്റ്റന്റ്സുകൾ ആർക്കൈവ് ആയി കാണാം. അവ വീണ്ടും റീക്കാപ്പ് (recap) ആയി വേണമെങ്കിൽ അത് ഇൻസ്റ്റഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാം. ഇൻസ്റ്റന്റ് അയക്കുന്നത് ഉടനെ തന്നെ പിൻവലിക്കാനും ആർക്കൈവിൽനിന്ന് ഡെലീറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യം ലഭ്യമാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് എളുപ്പം ഈ ആപ്പിൽ പ്രവേശിക്കാം. ക്യാമറ ആക്സസ് ആവശ്യമാണ്. ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്സ് ആപ്പ് പോലെ, ഇൻസ്റ്റന്റ്സിന്റെ പ്രത്യേക ആപ്പിൽ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ആപ്പിലൂടെയും തിരിച്ചും സുഹൃത്തുക്കൾക്ക് കാണാൻ സാധിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഇൻസ്റ്റന്റ്സ് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ ക്ലിക്ക് ചെയ്യപ്പെടുന്ന ചിത്രവും സുഹൃത്തുക്കൾക്കും ഫോളോവർമാർക്കും അയക്കപ്പെടും. എടുത്ത ചിത്രങ്ങൾ പരിശോധിക്കാനുള്ള സൗകര്യവും അയക്കാൻ പ്രത്യേകം സെൻഡ് ബട്ടൻ ഇതിനില്ലാത്തതും വലിയൊരു പരിമിതിയാണ്. ടോയ്ലറ്റിലോ മറ്റ് സ്വകാര്യ സാഹചര്യങ്ങളിലോ  ഫോൺ ഉപയോഗിക്കുന്നവർ അബദ്ധത്തിൽ പോലും ഇൻസ്റ്റൻസ് ക്യാമറ തുറന്നുപോവരുത്. അബദ്ധത്തിൽ ക്ലിക്ക് ആവുന്ന ചിത്രങ്ങൾ ഉടൻ Undo ചെയ്യാൻ പറ്റിയില്ലെങ്കിൽ അവ പെട്ടെന്ന് തന്നെ സെന്റ് ആവും. സ്വകാര്യത ഉറപ്പുവരുത്താൻ സുരക്ഷിതമായ സാഹചര്യത്തിൽ മാത്രം അത് ഉപയോഗിക്കുക.  Content Highlights: Instagram has introduced 'Instants,' a disappearing photo feature similar to Snapchat, allowing users to share real-time moments that vanish after one viewing or 24 hours, though users must be cautious as photos are sent immediately upon clicking without a separate send button. Published: 15 May 2026, 08:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക