Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ടോറി പെൻസോ; ചെക്ക് റിപ്പബ്ലിക്ക്

ടോറി പെൻസോ; ചെക്ക് റിപ്പബ്ലിക്ക്

M
MathrubhumiSource Link
about 2 hours ago
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ചെക്ക് റിപ്പബ്ലിക്ക്-ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിക്കുന്നത് ഒരു വനിതാ റഫറിയാണ്. അമേരിക്കക്കാരിയായ ടോറി പെൻസോ. ഫുട്‌ബോൾ ലോകത്തെ ചരിത്രപരമായ ഒരു മാറ്റത്തിന്റെ അടയാളമാണ് ടോറി. ഇതോടെ പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന രണ്ടാമത്തെ വനിതാ റഫറിയെന്ന ചരിത്രനേട്ടവും ടോറിക്ക് സ്വന്തമായിരിക്കുകയാണ്. 2026-ലെ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതാ ഓൺ-ഫീൽഡ് റഫറിമാരിൽ ഒരാളായ ടോറി ഫിഫയുടെ പുരുഷ ലോകകപ്പിൽ റഫറിയാകുന്ന ആദ്യത്തെ അമേരിക്കൻ വനിത കൂടിയാണ്. To advertise here, 39 വയസ്സുകാരിയായ ടോറി 2021 മുതൽ ഫിഫ റഫറിയാണ്. 2020-ൽ കോൺകാകാഫ് സംഘടിപ്പിച്ച പുരുഷന്മാരുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൂർണമായും വനിതകളടങ്ങിയ റഫറിമാരുടെ സംഘത്തെ നയിച്ച ആദ്യ വനിതയായിരുന്നു അവർ. 2023-ലെ ഫിഫ വനിതാ ലോകകപ്പിൽ സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ മത്സരം നിയന്ത്രിച്ചതും ടോറിയാണ്. ഇതുവരെ നിയന്ത്രിച്ച 109 മത്സരങ്ങളിൽ നിന്നായി 423 മഞ്ഞ കാർഡുകളും വെറും നാല് ചുവപ്പ് കാർഡുകളും മാത്രമാണ് അവർ പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ സീസണിലെ മേജർ ലീഗ് സോക്കറിൽ ഒൻപത് മത്സരങ്ങൾ നിയന്ത്രിച്ച അവർ 37 മഞ്ഞ കാർഡുകൾ പുറത്തെടുത്തിരുന്നു. ഫ്‌ളോറിഡയിൽ ജനിച്ച ടോറി പെൻസോയുടെ യഥാർഥ പേര് മേരി വിക്ടോറിയ ഹാൻകോക്ക് എന്നാണ്. സഹപ്രവർത്തകനും റഫറിയുമായ ക്രിസ് പെൻസോയാണ് ഇവരുടെ ഭർത്താവ്. മൂന്ന് പെൺമക്കളുള്ള ഇവർ ഒരു യൂണിവേഴ്‌സിറ്റി ഇൻസ്ട്രക്ടറായും ജോലി ചെയ്യുന്നുണ്ട്. പുരുഷൻമാരുടെ ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ടാണ്. 2022 ഖത്തർ ലോകകപ്പിലെ കോസ്റ്റാറിക്ക - ജർമനി ഗ്രൂപ്പ് മത്സരമാണ് അവർ നിയന്ത്രിച്ചത്. Content Highlights: Tori Penso becomes the second woman to referee a men's FIFA World Cup match., First American woman to officiate in a men's FIFA World Cup., Previously officiated the 2023 FIFA Women's World Cup Final., Experienced professional with a track record of 109 officiated matches. Published: 18 Jun 2026, 10:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക