പാലക്കുന്ന് : വൃക്കരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ പ്രവർത്തിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം പാലക്കുന്ന് യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു. To advertise here, വിശ്രമജീവിതം നയിക്കുന്ന മുതിർന്ന വ്യാപാരികളായ കുഞ്ഞിക്കണ്ണൻ അപ്ന ബസാർ, കുമാരൻ കിഴക്കുംകര, ലക്ഷ്മണൻ ജഗദംബ, നാരായണൻ ശ്രീകൃഷ്ണ, ടി.കൃഷ്ണൻ, നാരായണൻ കുന്നുമ്മൽ, ഗോപാലൻ എരോൽ, ദേവദാസ് കേവീസ് എന്നിവരെ ആദരിച്ചു. കെ.ജെ.സജി, മാഹിൻ കോളിക്കര, എ.വി.ഹരിഹരസുതൻ, കുഞ്ഞിരാമൻ ആകാശ്, കെ.വി.ദാമോദരൻ, ഗംഗാധരൻ പള്ളം, എം.ജി.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എസ്.ജംഷീദ് (പ്രസി.), മുരളി പള്ളം, ജയാനന്ദൻ പാലക്കുന്ന് (വൈസ് പ്രസി.), ചന്ദ്രൻ കരിപ്പോടി (സെക്ര.), അഷ്റഫ് തവക്കൽ, ടി.ചന്ദ്രൻ (ജോ. സെക്ര.), അരവിന്ദൻ മുതലാസ് (ഖജാ.).എം.എസ്.ജംഷീദ്(പ്രസി),ചന്ദ്രൻ കരിപ്പോടി(സെക്ര)
