ആഗോള സംസ്കൃത കോൺഫറൻസ് To advertise here, മുംബൈ : സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാർ മധുസൂദനൻ അമേരിക്ക കാലിഫോർണിയയിലെ ആരിയ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സംസ്കൃത കോൺഫറൻസ് 2026-ൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. 'ശ്രീനാരായണ ഗുരുവിന്റെ സർവമാനവ ദർശനവും ആഗോള സമാധാനത്തിനും സാമൂഹിക സൗഹാർദത്തിനുമുള്ള അതിന്റെ പ്രസക്തിയും' എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിന്റെ സാരാംശം കോൺഫറൻസിന്റെ അക്കാദമിക് കമ്മിറ്റിയും ഓർഗനൈസിങ് കമ്മിറ്റിയും അംഗീകരിച്ചതായി അധികൃതർ അറിയിച്ചു. ഗവേഷണത്തിന്റെ ശാസ്ത്രീയ പ്രാധാന്യവും ആഗോള പ്രസക്തിയും പരിഗണിച്ചാണ് ഈ അംഗീകാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരെയും തത്ത്വചിന്തകരെയും അക്കാദമിക് വിദഗ്ധരെയും ഗവേഷകരെയും ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനം, ആധുനിക ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ഇന്ത്യൻ തത്ത്വചിന്തയും സംസ്കൃത ജ്ഞാനപാരമ്പര്യവും നൽകുന്ന മാർഗനിർദേശങ്ങളെ ചർച്ച ചെയ്യുന്നതിനുള്ള വേദിയാകും. ശ്രീനാരായണ ഗുരുവിന്റെ സർവമാനവ ദർശനം ആഗോള സമാധാനം, സാമൂഹിക ഐക്യം, സമത്വം, വികസനം എന്നിവയ്ക്കെങ്ങനെ വഴികാട്ടിയാകാമെന്ന് ഗവേഷണ പ്രബന്ധം വിശദീകരിക്കുന്നു. മികച്ച ശാസ്ത്രീയ നിലവാരം പുലർത്തുന്ന തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ പിയർ റിവ്യൂ നടപടികൾക്ക് ശേഷം പ്രശസ്തമായ സ്കോപ്പസ് ഇൻഡക്സ്ഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കും. ശ്രീനാരായണ ഗുരുവിന്റെ ദർശനം കേരളത്തിന്റെയോ ഇന്ത്യയുടെയോ പരിധിയിൽ ഒതുങ്ങുന്നതല്ലെന്നും, സംഘർഷങ്ങളും വിഭജനങ്ങളും വർധിച്ചുവരുന്ന ഇന്നത്തെ ലോകത്തിന് ദിശാബോധം നൽകുന്ന സർവമാനവ സന്ദേശമാണ്. അന്താരാഷ്ട്ര അക്കാദമിക് വേദിയിൽ ലഭിച്ച ഈ അംഗീകാരം, സർവമാനവ സഹോദര്യത്വവും സാമൂഹിക സമത്വവും ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരുവിന്റെ ശാശ്വത സന്ദേശങ്ങൾക്ക് ലഭിച്ച ആദരമാണെന്ന് ഡോ. സുരേഷ്കുമാർ മധുസൂദനൻ പറഞ്ഞു. Published: 14 May 2026, 12:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
