ചെന്നൈ : പ്രശസ്ത തമിഴ് ടെലിവിഷൻ താരം സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വീഡിയോകോളിനിടെ ഭർത്താവുമായി വഴക്കിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് കരുതുന്നത്. To advertise here, ശ്രീലങ്കയിൽ ജനിച്ച സാസ്വിബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ ‘കയൽ’ എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി (38) രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം. ബെംഗളൂരുവിലായിരുന്ന സുഭാഷിണി ചിത്രീകരണത്തിന്റെ സൗകര്യത്തിനായി കഴിഞ്ഞമാസം ചെന്നൈ പോരൂരിനടുത്ത് അയ്യപ്പൻതാങ്കലിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് ബെംഗളൂരുവിലായിരുന്നു. ഞായറാഴ്ച രാത്രി വീഡിയോകോളിലൂടെ സംസാരിക്കവെ സുഭാഷിണിയും ഭർത്താവുംതമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ബിപിൻ ചന്ദ്ര കാൺകെ അവർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബിപിൻ ചന്ദ്ര ഉടൻ ഫ്ളാറ്റിലെ കാവൽക്കാരനെ വിവരമറിയിച്ചു. പോലീസെത്തി പൂനമല്ലി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു. Published: 07 Apr 2026, 12:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
