ചെന്നൈ: തമിഴ്നാട്ടിൽ 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ റേഷൻ കാർഡുള്ള 2.22 കോടി കുടുംബങ്ങൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസക്യാമ്പുകളിലെ താമസക്കാർക്കും 3000 രൂപ ലഭിക്കും. വിളവെടുപ്പുത്സവമായ പൊങ്കൽ കൂടുതൽ അർഥവത്താക്കുന്നതിനായാണ് നേരത്തേ പ്രഖ്യാപിച്ച സ്പെഷ്യൽ പാക്കേജിനുപുറമേ പണംകൂടി നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. To advertise here, പൊങ്കലിന് പണം സമ്മാനമായി നൽകുന്നതിലൂടെ സർക്കാരിനുള്ള മൊത്തം ചെലവ് 6936.17 കോടി രൂപയാണ്. പൊങ്കൽ സ്പെഷ്യൽ പാക്കേജിൽ ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ് എന്നിവയാണ് ഉണ്ടാവുക. പൊങ്കൽ ആഘോഷത്തിനായി വിതരണംചെയ്യുന്ന സൗജന്യ ദോത്തിയും സാരിയും എല്ലാ ജില്ലയിലേക്കും അയച്ചിട്ടുണ്ടെന്നും ന്യായവില കടകളിലൂടെ ഉത്സവത്തിന് മുൻപുതന്നെ വിതരണംചെയ്യുന്നത് ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. ഡിസംബർ എട്ടിന് മുഖ്യമന്ത്രി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും. ജനുവരി 14-നകം വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. Content Highlights: Tamil Nadu CM Stalin announces ₹3000 Pongal gift for 2.22 crore ration card families. Free rice, sugar, sugarcane also included. Don`t miss out! Published: 05 Jan 2026, 06:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
