താഴെചൊവ്വ : ദേശീയപാതയിൽ താഴെചൊവ്വയിൽ കുടിവെള്ളപൈപ്പ് പൊട്ടി റോഡ് അമർന്ന് വൻകുഴി രൂപപ്പെട്ടു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. താഴെചൊവ്വ തെഴുക്കലെപീടികയിൽ എസ്.ബി.െഎ., കെ.എസ്.എഫ്.ഇ. എന്നിവയ്ക്ക് മുൻവശത്തായാണ് റോഡിന്റെ മധ്യഭാഗം അമർന്നത്. അധികൃതർ പൈപ്പ് ലൈനിന്റെ വാൾവ് ഓഫാക്കിയെങ്കിലും ഗതാഗതം സുഗമമല്ല. ഇതുവഴി ഭാരവാഹനങ്ങൾ പോകുന്നത് അപകടസാധ്യതയുണ്ടാക്കുമെന്നതിനാൽ നാട്ടുകാർ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു, ബാരിക്കേഡുകളും സ്ഥാപിച്ചു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ ഒരു വശത്തുകൂടെ മാത്രം കടന്നുപോകുന്നതിനാൽ വൻതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. To advertise here, Published: 14 May 2026, 04:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
