ന്യൂഡൽഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കുമ്പോഴാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ രണ്ടുദിവസം മുൻപാണ് ഒൻപതംഗ ബെഞ്ചിൽ ശബരിമല കേസിന്റെ വാദമാരംഭിക്കുന്നത്. കേരളം പോളിങ് ബൂത്തിലേക്ക് പോകുന്ന ഏപ്രിൽ ഒൻപതിനും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാരോ സുപ്രീംകോടതിയോ ശബരിമല വിഷയത്തിൽ പറയുന്ന ഓരോ വാക്കും വോട്ടെടുപ്പിനെ സ്വാധീനിക്കാമെന്നതാണ് കേസിനെ നിർണായകമാക്കുന്നത്. To advertise here, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിശ്ചയിച്ച സമയക്രമമനുസരിച്ച് ഏപ്രിൽ ഏഴുമുതൽ ഒൻപതുവരെ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധിയെ എതിർക്കുന്നവരുടെ വാദമാണ് നടക്കുക. യുവതീപ്രവേശവിധിയെ എതിർത്തിട്ടില്ലാത്തതിനാൽ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ വാദം നടത്തേണ്ടിവരില്ല എന്നതിൽ പിണറായി സർക്കാരിന് ആശ്വസിക്കാം. മറിച്ചായിരുന്നെങ്കിൽ ഈ ദിവസം സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറയുന്ന ഓരോ വാക്കിനും തിരഞ്ഞെടുപ്പിൽ പ്രതിഫലനമുണ്ടാക്കാൻ കഴിഞ്ഞേക്കും. ഏപ്രിൽ 14 മുതൽ 16 വരെയാണ് യുവതീപ്രവേശവിധിയെ അനുകൂലിക്കുന്നവരുടെ വാദം. സർക്കാർ യൂടേണടിച്ചോ? ഒൻപതംഗ ബെഞ്ചിന് മുൻപാകെ പിണറായി സർക്കാർ ശനിയാഴ്ച നൽകിയ സത്യവാങ്മൂലം പഴയ നിലപാടിൽനിന്നുള്ള തിരിച്ചുപോക്കാണോ എന്ന ചർച്ച നടക്കുന്നു. ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന പൊതുവായ ഏഴ് നിയമപ്രശ്‌നങ്ങളിലെ മറുപടിയാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ദീർഘകാലമായുള്ള ആചാരങ്ങളിൽ കോടതി തീരുമാനമെടുക്കുംമുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന 2007-ലെ വി.എസ്. സർക്കാരിന്റെ നിലപാടാണ് ഇപ്പോഴും ആവർത്തിച്ചത്. എന്നാൽ, ഇതുകൊണ്ടുമാത്രം യുവതീപ്രവേശത്തെ സർക്കാർ പിന്തുണയ്ക്കുന്നെന്നോ ഇല്ലെന്നോ വിലയിരുത്താനാവില്ല. കാരണം, കേസിന്റെ വാദത്തിനിടെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമോ എന്ന വിഷയത്തിൽ പ്രത്യേകമായി ചോദ്യമുണ്ടായാൽ സർക്കാരിന് മറുപടി നൽകേണ്ടിവരും. കേസിന്റെ നിലവിലെ സമയക്രമമനുസരിച്ച് വോട്ടെടുപ്പിനുമുൻപ് സർക്കാരിന് ഈ ചോദ്യം നേരിടേണ്ടിവരില്ലെന്നു പ്രതീക്ഷിക്കാം. Content Highlights: Supreme Court hearing coincides with Kerala Assembly election dates., The 9-judge bench schedule avoids immediate government intervention before polls., Pinarayi government's recent affidavit indicates a cautious stance on religious customs., Court proceedings could potentially influence voter sentiment. Published: 16 Mar 2026, 04:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പു ചൂടിൽ ശബരിമലക്കേസും; വോട്ടെടുപ്പു ദിവസവും സുപ്രീം കോടതിയിൽ വാദം, സർക്കാരിന് നിർണായകം
M
MathrubhumiSource Link
about 2 months ago