തൃശ്ശൂർ : തിരുവമ്പാടി ക്ഷേത്രത്തിലെ വേല ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ 4.30-ന് നടതുറപ്പിനും പതിവുപൂജകൾക്കും ശേഷം ഏഴിന് ചതുശ്ശത നിവേദ്യം നടക്കും. 7.30-ന് ശേഷം ചതുശ്ശതം ഭക്തർക്ക് വിതരണം ചെയ്യും. വൈകുന്നേരം നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, പഞ്ചവാദ്യം എന്നിവയുണ്ടാകും. ദീപാരാധനയ്ക്കുശേഷം ശുകപുരം രഞ്ജിത്തും സംഘവും അവതരിപ്പിക്കുന്ന തായമ്പക നടക്കും. രാത്രി 8.30-ന് കളംപാട്ട് ആരംഭിക്കും. തുടർന്ന് ഒമ്പതിന് ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കും. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം, രാത്രി 12.30-ന് നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിക്കുമ്പോൾ കരിമരുന്ന് പ്രയോഗം എന്നിവയുമുണ്ടാകും. 12.45-ന് നായ്ക്കനാലിൽനിന്ന് ചെറുശ്ശേരി കുട്ടൻ മാരാരുടെ പ്രാമാണ്യത്തിൽ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്ത് അവസാനിക്കും. To advertise here, തുടർന്ന് തിരുവമ്പാടി-ശങ്കരംകുളങ്ങര ഭഗവതിമാരുടെ കോമരങ്ങൾ വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത് തിരിച്ച് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് മടങ്ങും. ക്ഷേത്രത്തിൽ മടങ്ങിയെത്തിയശേഷം തിരുവമ്പാടി-ശങ്കരംകുളങ്ങര ഭഗവതിമാരുടെ കോമരങ്ങളുടെ കല്പനയ്ക്ക് ശേഷം വടക്കുഭാഗത്തെ ഗുരുതിയോടെ വേലച്ചടങ്ങുകൾ അവസാനിക്കും. Published: 06 Jan 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
