തിരുവൈരാണിക്കുളം : പാർവതീദേവിയെ ദർശിക്കാനായി മഹാദേവക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്. ശനിയാഴ്ച പുലർച്ചെ മുതൽ ക്ഷേത്രത്തിൽ തിരക്കുണ്ടായി. ദേവീനടയിൽ തിരുവാതിര കളിച്ചും പാതിരാപ്പൂചൂടിയും പൂത്തിരുവാതിര കൊണ്ടാടാനായി നിരവധി സ്ത്രീകൾ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും ക്ഷേത്രത്തിൽ തങ്ങി. പുലർച്ചെ നാലോടെ ദേവിയുടെ നടതുറന്നപ്പോൾ ദർശനം നടത്തിയാണ് ഇവർ മടങ്ങിയത്. To advertise here, വിപുലമായ പന്തൽ സൗകര്യങ്ങളും വരിയിൽതന്നെ വഴിപാട് കൗണ്ടറുകളും ഒരുക്കിയിരുന്നതിനാൽ ക്ഷേത്രത്തിൽ തിരക്കുണ്ടായിട്ടും ഭക്തർക്ക് അധികനേരം കാത്തുനിൽക്കാതെ ദർശനം നടത്താനായി. ഞായറാഴ്ചത്തെ തിരക്ക് മുന്നിൽകണ്ട് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എ. മോഹൻകുമാറും സെക്രട്ടറി എ.എൻ. മോഹനനും അറിയിച്ചു. വരിയിൽ നിൽക്കുന്നവർക്ക് കുടിവെള്ളം നൽകും. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും വെർച്വൽ ക്യൂ സ്ലോട്ടുകൾ ദിവസങ്ങൾക്കുമുൻപേ പരിധിയിലിലെത്തിയിരുന്നു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെ കൂടാതെ കെഎസ്ആർടിസി യുടെ തീർഥാടന ടൂറിസം പാക്കേജിലൂടെയും വിദൂരജില്ലകളിൽ നിന്നടക്കം തീർഥാടകർ എത്തുന്നുണ്ട്. പാർക്കിങ് ഗ്രൗണ്ടുകളിലും ക്ഷേത്രത്തിനു മുന്നിലും ഇവർക്കായി വെർച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ വിശാലമായ ഗ്രൗണ്ടുകളിൽ ഓൺലൈനായി പാർക്കിങ് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. Published: 04 Jan 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
