ചെന്നൈ: അധികാരത്തിലെത്തി തുടക്കത്തിൽത്തന്നെ സർക്കാരിന്റെ കൈവശം പണമില്ലെന്ന് പറഞ്ഞു തുടങ്ങരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്യോട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനങ്ങൾക്ക് മികച്ചത് നൽകാൻ മനസ്സും ഭരണശേഷിയുമാണ് വേണ്ടത്. പ്രായോഗികമായ വാഗ്ദാനങ്ങൾ മാത്രമേ നൽകൂ എന്നുപറഞ്ഞ് അധികാരത്തിൽവന്ന താങ്കൾ ഭരണകാര്യങ്ങൾ വേഗത്തിൽ പഠിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സ്റ്റാലിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. To advertise here, മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. വിജയ് അധികാരമേറ്റയുടൻ ഒപ്പിട്ട പ്രഖ്യാപനങ്ങളെയും അദ്ദേഹം സ്വാഗതംചെയ്തു. മുൻ സർക്കാർ 10 ലക്ഷം കോടി രൂപയുടെ കടം വരുത്തിവെച്ചു എന്ന വിജയ്യുടെ ആരോപണം ശരിയല്ല. ഫെബ്രുവരിയിലെ ബജറ്റിൽതന്നെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അധികാരമേറ്റ ആദ്യ പ്രസംഗത്തിൽതന്നെ സർക്കാരിന്റെ കൈവശം പണമില്ലെന്നു പറഞ്ഞ് തുടങ്ങരുതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളെയും കേന്ദ്രസർക്കാരിന്റെ അവഗണനയേയും മറികടന്നാണ് തന്റെ ഭരണകൂടം ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികവും സാധ്യവുമായ വാഗ്ദാനങ്ങൾ എന്നുപറഞ്ഞ് അധികാരത്തിലെത്തിയ താങ്കൾക്ക് തങ്ങൾ നിറവേറ്റിയ പോലെത്തന്നെ ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു. Content Highlights: Vijay Takes Office: Stalin’s Sharp Advice to the New CM Published: 10 May 2026, 02:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.