കാഞ്ഞൂർ : തുറവുംകര റോഡ് നവീകരണത്തിന് വ്യാഴാഴ്ച തുടക്കംകുറിക്കും. കാഞ്ഞൂർ പഞ്ചായത്തിലൂടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡാണിത്. റീടാർ ചെയ്തുള്ള നവീകരണ പ്രവൃത്തിയാണ് നടത്തുന്നത്. നിലവിൽ മണ്ണിട്ട ഭാഗം രണ്ടടിയോളം താഴ്ത്തി മെറ്റൽ ഉറപ്പിച്ച് വീതി പൂർണമാക്കും. തുടർന്ന് ഉന്നതനിലവാരത്തിൽ ടാറിങ്ങും വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ ഇടങ്ങളിൽ കാന നിർമാണവുമാണ് പ്രവൃത്തിയിലുള്ളത്. പി.ഡബ്ല്യു.ഡി., പഞ്ചായത്ത്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും പ്രവൃത്തി. അൻവർ സാദത്ത് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗമാണ് റോഡിന്റെ നിർമാണപ്രവൃത്തി വേഗത്തിലാക്കാൻ തീരുമാനമെടുത്തത്. ജൽജീവൻ പദ്ധതിയുടെ വ്യാസമേറിയ പൈപ്പ് സ്ഥാപിക്കുന്നതിന് മൂന്നുമാസം മുൻപാണ് റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ചത്. To advertise here, പൈപ്പ് സ്ഥാപിച്ചശേഷം മണ്ണിട്ട് മൂടുക മാത്രമാണ് ചെയ്തത്. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടി ചെളിനിറയും. വെയിലത്ത് അസഹ്യമായ പൊടിശല്യമാണ്. മൂന്നു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിനിരുവശവും താമസിക്കുന്നവർ വലിയ ദുരിതമാണ് ഇതുമൂലം അനുഭവിച്ചുവന്നത്. വെള്ളം നിറഞ്ഞ റോഡിലെ കുഴിയിൽ വീണും ചെളിയിൽ വാഹനം തെന്നിമറിഞ്ഞും നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിന്റെ കുറച്ചുഭാഗം വിമാനത്താവള അതോറിറ്റിയുടേതാണ്. ഈ ഭാഗത്ത് വീതി കുറവാണ്. ഇവിടെ വീതി കൂട്ടി കട്ടവിരിക്കണമെന്ന ആവശ്യം അതോറിറ്റിയുമായി സംസാരിക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, ജില്ലാ പഞ്ചായത്തംഗം അഹല്യാ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പോളച്ചൻ, വാർഡ് പ്രതിനിധികളായ ഹണി ഡേവിസ്, എബിൻ ഡേവിസ്, കക്ഷി നേതാക്കളായ പി.ഐ. നാദിർഷ, എ.എ. സന്തോഷ്, അബ്ദുൽ കരീം, പി.എച്ച്. നൗഷാദ്, പി.വി. തോമസ്, പി.ഐ. സമദ്, പി.എ. ബഷീർ, കെ.എസ്. ജിജു, ഒ.എസ്. ദിവാകരൻ എന്നിവർ സംസാരിച്ചു. Published: 14 May 2026, 03:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
