മൂവി ഡെസ്ക് Last Updated: 22 April 2026, 05:55 PM IST ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. അന്തരിച്ച ബിജീഷ് ബാലൻ, മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം | ഫോട്ടോ: Facebook, ജെ. ഫിലിപ്പ് \ മാതൃഭൂമി ക ഴിഞ്ഞദിവസം തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ ഒരാൾ സിനിമാ പ്രവർത്തകൻ. മേക്കപ്പ് ആർട്ടിസ്റ്റായ ബിജീഷ് ബാലനാണ് മരണമടഞ്ഞത്. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചത്. To advertise here, ബിജീഷിന്റെ മരണത്തിൽ തുടക്കം സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നടുക്കം രേഖപ്പെടുത്തി. ‘ഹൃദയഭേദകം’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബിജീഷിന് ഫെഫ്കയും ആദരാഞ്ജലികൾ അർപ്പിച്ചു. Content Highlights: The Malayalam film industry is in mourning following the death of makeup artist Bijeesh Balan in the Thrissur firework explosion, who was recently working on the film 'Thudakkam' directed by Jude Anthany Joseph. Published: 22 Apr 2026, 05:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.