ചേറ്റുകുണ്ട് : ചേറ്റുകുണ്ട് മീത്തൽവീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനച്ചടങ്ങ് ബേക്കൽ ഡിവൈഎസ്പി വി.വി. മനോജ് ഉദ്ഘാടനംചെയ്തു. ആഘോഷക്കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. കൃഷ്ണൻ പുല്ലൂർ, അഡ്വ. കെ. ബാലകൃഷ്ണൻ, പി.കെ. രാജേന്ദ്രനാഥ്, കെ.വി. അപ്പു, കൃഷ്ണൻ ചട്ടഞ്ചാൽ, പി.വി. ചിത്രഭാനു, കെ. സുകുമാരൻ, സുകുമാരൻ പൂച്ചക്കാട്, പാലക്കുന്നിൽ കുട്ടി, കെ. രവിവർമൻ, പി.കെ. ഇന്ദിര എന്നിവർ സംസാരിച്ചു. ലോഗോ രൂപകല്പനചെയ്ത കണ്ണൂർ പൊടിക്കുണ്ടിലെ ജോതിഷ് കുമാറിനെ അനുമോദിച്ചു. ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെയാണ് ഇവിടെ തെയ്യംകെട്ട് നടക്കുക. To advertise here, പച്ചക്കറി കൃഷിക്ക് വിത്തിട്ടു : പാലക്കുന്ന് കഴക പരിധിയിലെ ചേറ്റുകുണ്ട് മീത്തൽവീട് തറവാട്ടിലെ വയനാട്ടുകുലവൻ തെയ്യംകെട്ടിനുള്ള വിഷരഹിത പച്ചക്കറി കൃഷിക്ക് വിത്തിട്ടു. ചേറ്റുകുണ്ട് കീക്കാൻ എത്താംകോട്ട വയലിലാണ് കൃഷി നടത്തുന്നത്. പള്ളിക്കര കൃഷി ഓഫീസർ പി.വി. ജലേശൻ ഉദ്ഘാടനംചെയ്തു. ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. പാത്തിക്കൽ കൃഷ്ണൻ, പി. രാജൻ, കെ. നാരായണൻ, നവീൻ കീക്കാൻ, രാജു ഇട്ടമ്മൽ, ശശി കൊളവയൽ, സി. സുധൻ, വി. സുനിത, കെ. രമണി, പി.കെ. രാജേന്ദ്രനാഥ, സുകുമാരൻ ചേറ്റുകുണ്ട് എന്നിവർ സംസാരിച്ചു.
