പൂക്കോട്ടുംപാടം : തേൾപ്പാറ അയ്യപ്പക്ഷേത്തിൽ വീണ്ടും കരടിയെത്തി. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് കരടിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൽവിളക്കുകളിലെ എണ്ണ കുടിക്കുകയും സാധനങ്ങൾ തട്ടിമറിച്ചിടുകയുംചെയ്തു. മുൻകരുതലുള്ളതിനാൽ കാര്യമായ നഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ജനവാസമേഖലയിൽ കരടിയെത്തിയത് പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു. To advertise here, റബ്ബർ തോട്ടങ്ങളിലെ തേൻപ്പെട്ടികൾ തകർത്ത് തേനെടുക്കുകയും, പുഞ്ച, ടി.കെ. കോളനി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെത്തി വിളക്കുകളിലെ എണ്ണ കുടിക്കുകയും, പൂജാദ്രവ്യങ്ങൾ ഭക്ഷിക്കുകയും ചെയ്തിരുന്നു. കരടിയെ പിടികൂടാൻ വനംവകുപ്പ് കൂടുവെച്ചെങ്കിലും ഫലമുണ്ടായില്ല. വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രികാല പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കവളമുക്കട്ട ചക്കിക്കുഴി വനംസ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി റെയ്ഞ്ചർ കെ.പി. അഭിലാഷ്, എ.കെ. വിനോദ്, കെ. മനോജ്, ജ്യോതിഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ചു. Published: 06 Jan 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
