പച്ചക്കറിക്ക് വിലക്കയറ്റം To advertise here, പത്തനംതിട്ട : പച്ചക്കറി വിലവർധനയിൽ പകച്ച് സാധാരണക്കാർ. 160 രൂപയാണ് ബീൻസ് പയറിന്റെ വില. പയറിന്റെയും പാവയ്ക്കയുടെയും വില നൂറ് തൊട്ടു. ഭൂരിഭാഗം ഇനങ്ങൾക്കും 10-15 രൂപയാണ് വർധിച്ചത്. മിക്കതിനും വില 50 രൂപയ്ക്ക് മുകളിലാണ്. പാചകവാതകക്ഷാമത്തിനിടെയുണ്ടായ പച്ചക്കറി വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്കും തിരിച്ചടിയായി. മൊത്തവിലയും ചില്ലറവിലയും തമ്മിൽ അഞ്ച് മുതൽ 20 രൂപയുടെ വ്യത്യാസമുണ്ട്. പടവലത്തിന്റെയും തക്കാളിയുടെയും വിലയും കുത്തനെ ഉയരുകയാണ്. അതേസമയം, അടുത്തിടെ കിലോയ്ക്ക് 230 രൂപയായിരുന്ന നാരങ്ങവില 160-ലേക്കെത്തി. കടുത്ത ചൂടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വില വർധനയ്ക്ക് ഇടയാക്കിയത്. കമ്പം, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി കൂടുതലായും എത്തുന്നത്. പച്ചക്കറി വിലക്കയറ്റം ഹോട്ടലുകളെയും ബാധിച്ചിട്ടുണ്ട്. ഊണിന് ഡിമാൻഡ് ഏറെയുള്ള ഹോട്ടലുകളിൽ വിലകൂടിയ പച്ചക്കറികൾ അധികം ഉപയോഗിക്കാതെയായി. പാചകവാതകക്ഷാമവും വിലക്കയറ്റവും കാരണം ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിരുന്നു. എന്നാൽ ഭക്ഷണവിഭവങ്ങളും വിറകടുപ്പിലുണ്ടാക്കുക എളുപ്പമല്ല. പാചകവാതക വിലവർധനയ്ക്ക് പിന്നാലെ ചില ഹോട്ടലുകൾ ഭക്ഷണവിഭവങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു. ഇനിയും വില കൂട്ടിയാൽ കച്ചവടത്തെ ബാധിക്കുമെന്നാണ് ഹോട്ടലുടമകളുടെ ആശങ്ക. Published: 14 May 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
