Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ദുൽഖറിന്റെ കൈ പിടിച്ച് മോദി, പുഞ്ചിരിയോടെ ചേർന്നുനിന്ന് മമ്മൂട്ടി;ആദരത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ

ദുൽഖറിന്റെ കൈ പിടിച്ച് മോദി, പുഞ്ചിരിയോടെ ചേർന്നുനിന്ന് മമ്മൂട്ടി;ആദരത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ

M
MathrubhumiSource Link
about 2 hours ago
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തിയത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ ഒപ്പമുണ്ടായിരുന്നു. To advertise here, അതേസമയം, ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്ത സർക്കാരിന് മമ്മൂട്ടി നന്ദി അറിയിച്ചു. പദ്മഭൂഷൺ നേട്ടത്തിൽ താൻ വിനയാന്വിതനാണെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. 'അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടത്തെ എന്റെ യാത്രയുടെ പ്രതിഫലനമാണ് ഈ ബഹുമതി. നിങ്ങളുണ്ടായിരുന്നില്ലെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ഈ പുരസ്‌കാരം സിനിമയുടെ മനോഹരമായ ലോകത്തിനും നിങ്ങൾക്കേവർക്കും ഞാൻ സമർപ്പിക്കുന്നു', അദ്ദേഹം കുറിച്ചു. വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ബഹുമതി ഏറ്റുവാങ്ങിയത്. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി. 1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുൾപ്പെടെ 10 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. കഴിഞ്ഞവർഷത്തെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേദിവസമാണ് പദ്മഭൂഷൺ പുരസ്‌കാര വാർത്തയെത്തിയത്. തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ ഭാഷകളിലെല്ലാം വെള്ളിത്തിരയിലെത്തിയ അദ്ദേഹം ഇന്ത്യൻസിനിമയിലെ തിളങ്ങുന്ന നക്ഷത്രമാണ്. പുതുതലമുറ പരീക്ഷണച്ചിത്രങ്ങളിൽ അനിതരസാധാരണ അഭിനയമികവുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ് ഇന്നും മമ്മൂട്ടി. Content Highlights: Malayalam megastar Mammootty and his family visited Prime Minister Narendra Modi in Delhi after receiving the prestigious Padma Bhushan award. The actor was accompanied by his wife Sulfath, daughter Surumi, son Dulquer Salmaan, and daughter-in-law Amal Sufiya during the high-profile meeting. Earlier in the evening, Mammootty received the award from the President at the Rashtrapati Bhavan, with Dulquer Salmaan proudly cheering from the audience. Prominent industry figures and close associates, including producers S. George and Anto Joseph, also attended the grand ceremony in the capital. This major milestone comes 28 years after Mammootty was honored with the Padma Shri in 1998, adding another historic feather to his illustrious cinematic career Published: 23 Jun 2026, 10:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക