Last Updated: 30 May 2026, 11:33 AM IST കാട്ടാളൻ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കുപിന്നിൽ ദൃശ്യം 3 പിആർ ടീമാണെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമുള്ള സ്ക്രീൻഷോട്ടിനെ കഴിഞ്ഞദിവസംതന്നെ ആന്റണി തള്ളിയിരുന്നു. ആന്റണി വർഗീസ് | ഫോട്ടോ: അഭിലാഷ് ചിറക്കടവ്\ മാതൃഭൂമി ത ന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനെതിരെ മുന്നറിയിപ്പുമായി നടൻ ആന്റണി വർഗീസ്. കാട്ടാളൻ എന്ന ചിത്രത്തിനെതിരെ ദൃശ്യം-3യുടെ പിആർ ടീം പ്രവർത്തിക്കുന്നു എന്ന ഉള്ളടക്കത്തിൽ പോസ്റ്റ് പ്രചരിച്ചതിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കാട്ടാളൻ സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കുപിന്നിൽ ദൃശ്യം 3 പിആർ ടീമാണെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമുള്ള സ്ക്രീൻഷോട്ടിനെ കഴിഞ്ഞദിവസംതന്നെ ആന്റണി തള്ളിയിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇതിനെല്ലാംപിന്നിൽ ചില മാനസികരോഗികളാണെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. To advertise here, "ലാലേട്ടന്റെ ദൃശ്യം ത്രീയെ കളിയാക്കുന്ന പോലെ, നമ്മുടെ ഫാൻസിലെ പിള്ളേർ ചെയ്തപോലെ, അല്ലെങ്കിൽ ഞാൻ ചെയ്തപോലെയെന്ന് വരുത്തിതീർക്കാൻ വേണ്ടി ആരോ ചെയ്തതാണ്. ഇക്കാര്യം മോഹൻലാൽ ആരാധക സംഘടനയുമായി ബന്ധപ്പെട്ടവരെ വിളിച്ചുപറഞ്ഞിരുന്നു. നമ്മൾ പരിശോധിച്ചപ്പോഴും അങ്ങനെ ഒരു പേജ് തന്നെയില്ല. ആരോ നമ്മളെ തകർക്കാൻ മനഃപൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിരുന്നു ആ സ്ക്രീൻഷോട്ട്. പിന്നെ അവർക്ക് അങ്ങനെ ഒരു മാനസിക സന്തോഷം കിട്ടുകയാണെങ്കിൽ കിട്ടട്ടെ. വളരെ നല്ല കാര്യം. അവർ അതിൽ മനസ്സുഖം കണ്ടെത്തുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെ. ചിലപ്പോ അത് മാത്രമായിരിക്കും അവർക്ക് സന്തോഷം തരുന്ന കാര്യം. ചില മാനസിക രോഗികൾ ഉണ്ടാവുമല്ലോ. അവർ സന്തോഷിക്കട്ടെ. പക്ഷേ സിനിമയെ തകർക്കുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് പ്രചരിപ്പിച്ചിട്ട് ലാലേട്ടൻ ഫാൻസിനെയും ബാക്കിയുള്ള ആൾക്കാരെയും എനിക്കും നമ്മുടെ സിനിമയ്ക്കുമെതിരെ തിരിക്കുകയാണ് ഇവർ ചെയ്യുന്നത്. ദൃശ്യം-3യ്ക്കെതിരെ ഞാൻ ഒരു പോസ്റ്റ് അങ്ങനെ ഇട്ടു എന്ന് പറഞ്ഞുകഴിഞ്ഞാൽ ആളുകൾ എന്തായിരിക്കും വിചാരിക്കുക? "സാമാന്യബുദ്ധിയുള്ള ഒരാളും നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന, ചെറുപ്പംതൊട്ടേ ആരാധിക്കുന്ന ഒരാളെക്കുറിച്ച് അങ്ങനെ ഒരിക്കലും പറയില്ല. ഇത് മറ്റാരെക്കുറിച്ചും ആയിക്കോട്ടേ, നമ്മുടെ കൂടെ അഭിനയിക്കുന്ന ചെറിയ റോളുകൾ ചെയ്യുന്ന ആളാണെങ്കിലും അങ്ങനെ പോസ്റ്റിട്ടുകഴിഞ്ഞാൽ തെറ്റാണ്. ആരെ കളിയാക്കി നമ്മൾ അങ്ങനെ ചെയ്താലും തെറ്റാണ്. അത്തരം പ്രവണതകൾ ഒരിക്കലും വരാതിരിക്കട്ടെ. ഒരാളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ഒഴിവാക്കുകതന്നെ വേണം. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നതാണ് തെറ്റ്. ഞാൻ ആ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും ശിക്ഷ തരണം. പക്ഷേ നമ്മൾ അങ്ങനെ ചിന്തിക്കാത്ത പോലും കാര്യമാണിത്". ആന്റണി വർഗീസിന്റെ വാക്കുകൾ. തന്റെ ഫാൻ പേജ് എന്ന പേരിൽ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ പേജിന് താനുമായോ തന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂർവം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണിവർ. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയവർക്ക് നന്ദി എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആന്റണി വർഗീസ് കഴിഞ്ഞദിവസം കുറിച്ചത്. അതേസമയം ആന്റണി നായകനായ കാട്ടാളൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ച ചിത്രം നവാഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്തിരിക്കുന്നത്. രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. കെച്ച ഖംഫാക്ഡീ, ആക്ഷൻ സന്തോഷ് എന്നിവരാണ് സംഘട്ടനസംവിധായകർ. Content Highlights: Actor Antony Varghese Pepe has lashed out at an organized online smear campaign designed to create an artificial fan war between his supporters and fans of Mohanlal. The controversy erupted right after a viral screenshot emerged from an unauthorized page titled "Antony Varghese Fans Club." Published: 30 May 2026, 11:33 am IST ABOUT THE AUTHOR മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ,യാത്ര,സംഗീതം ഇഷ്ടവിഷയങ്ങൾ. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
