Entertainment Desk Last Updated: 17 April 2026, 05:01 PM IST ദീപ്തി പിള്ള ശിവനാണ് ചിത്രം സംവിധാനം ചെയ്തത് 'അച്ചപ്പാസ് ആൽബം' പോസ്റ്ററുകൾ ദേ ശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻഎഫ്ഡിസി) നിർമിക്കുന്ന മലയാള ചിത്രം അച്ചപ്പാസ് ആൽബം ഏപ്രിൽ 24-ന് തിയേറ്ററുകളിലെത്തും. ദീപ്തി പിള്ള ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻ അഗാഷെയും ആദിനാഥ് കോത്താരെയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സഞ്ജീവ് ശിവൻ, അനിർഭൻ ഭട്ടാചാര്യ, ഉമേഷ് നായർ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. To advertise here, ടൈം ട്രാവൽ ചിത്രമെന്നതിലുപരി ഫാമിലി ഡ്രാമ കൂടിയാണ് അച്ചപ്പാസ് ആൽബം. തലമുറകൾ തമ്മിലുള്ള ആത്മബന്ധം ഫാന്റസിയുടെ മേമ്പൊടിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാർ പറയുന്നത്. അഞ്ജന അപ്പുക്കുട്ടൻ, പ്രിയങ്കാ നായർ, സിദ്ധാംശു സഞ്ജീവ് ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രസംയോജനം ശ്രീകർ പ്രസാദ്. ഗുൽരാജ് സിങ്ങാണ് സംഗീതമൊരുക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ചിത്രം വിതരണം ചെയ്യുന്നത്. ലളിതമായ പശ്ചാത്തലത്തിലൂടെ ആഴത്തിലുള്ള വൈകാരിക യാഥാർഥ്യങ്ങളെ വരച്ചുകാട്ടുന്ന ചിത്രമാണ് അച്ചപ്പാസ് ആൽബമെന്ന് എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദും പറഞ്ഞു. Content Highlights: 'Achappa's Album', produced by the National Film Development Corporation (NFDC), is scheduled for release on April 24, 2026. Directed by Deepti Pillai Sivan, the movie features legendary actor Mohan Agashe and Adinath Kothare in lead roles. Blending fantasy with a family drama, the film explores intergenerational bonds. The technical team includes renowned editor Sreekar Prasad and cinematographer Manoj Pillai, with distribution handled by Dream Big Films. Published: 17 Apr 2026, 05:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ടൈം ട്രാവൽ ചിത്രം അച്ചപ്പാസ് ആൽബം ഏപ്രിൽ 24-ന് തിയേറ്ററുകളിൽ
M
MathrubhumiSource Link
23 days ago