ചാവക്കാട് : ദേശീയപാത 66-ന്റെ നിർമാണത്തിനായി സർവീസ് റോഡിനരികിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പൊടിശല്യത്തിന് കാരണമാകുന്നു. മണത്തലയിൽ നിർമാണാവശ്യത്തിനായി സർവീസ് റോഡിലെ നടപ്പാതയിലും റോഡിലുമായാണ് പലയിടത്തായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനു മുകളിലൂടെ വാഹനങ്ങൾ പോകുമ്പോൾ പൊടിപാറി സമീപത്തെ വീട്ടുകാർ ദുരിതത്തിലാകും. To advertise here, മണത്തല സ്വദേശി അക്കരപ്പറമ്പിൽ അശോകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ പൊടിശല്യം തടയാൻ റോഡ് നനയ്ക്കുകയോ മൺകൂന വലയിട്ടുമൂടുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ അധികൃതർക്ക് സംസ്ഥാന മലിനീകരണനിയന്ത്രണബോർഡ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ പ്രശ്നത്തിന് ഒരു നടപടിയും ദേശീയപാതാ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് അശോകൻ പറഞ്ഞു. സർവീസ് റോഡിലെ കാനയിലേക്ക് മഴവെള്ളമൊഴുകി പോകാത്തതു കാരണം കഴിഞ്ഞ ദിവസം റോഡിൽ ഏറെനേരം വെള്ളം കെട്ടിക്കിടന്നു. സർവീസ് റോഡിനു സമീപത്തെ വീട്ടുകാരാണ് ഇതുകാരണം ദുരിതത്തിലായത്. Published: 14 May 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
