ടെഹ്റാൻ: ഇസ്രായേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രായേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണിത്. To advertise here, ആക്രമണത്തിൽ 40-ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഡിമോണയിലെ ആണവ കേന്ദ്രത്തിന് നാശനഷ്ടങ്ങളോ ആണവ വികിരണമോ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് അസാധാരണമായ റേഡിയേഷൻ അളവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു. ഇസ്രയേലിന്റെ ദേശീയ എമർജൻസി മെഡിക്കൽ സർവീസായ മഗൻ ഡേവിഡ് അഡോം (എംഡിഎ) നൽകുന്ന വിവരമനുസരിച്ച്, 40-ഓളം ആളുകൾക്ക് ചികിത്സ നൽകി. പരിക്കേറ്റവരിൽ ഷെൽ ചീളുകൾ കൊണ്ട് പരിക്കേറ്റ 10 വയസ്സുള്ള ഒരു ബാലനും ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്നതിനിടെ പരിക്കേറ്റവർക്കും കടുത്ത ആശങ്കയും മാനസികാഘാതവും നേരിട്ടവർക്കും അടിയന്തര ചികിത്സ നൽകേണ്ടി വന്നുവെന്നും എംഡിഎ വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങൾ ഇസ്രായേലിന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ച് മിസൈൽ തൊടുത്തതെന്ന് ഇറാൻ അറിയിച്ചു. എന്നാൽ നതാൻസിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രയേൽ സേനകൾ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡിമോണയിൽ മിസൈൽ പതിച്ചത്. നതാൻസിലെ ആക്രമണത്തെ റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. Content Highlights: Iran targeted the Dimona nuclear research center in retaliation for the Natanz incident., Approximately 40 people injured; no nuclear radiation detected by IAEA., The attack marks a significant escalation in Middle East geopolitical tensions., Israel denies involvement in the earlier Natanz nuclear facility attack. Published: 22 Mar 2026, 03:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നതാൻസിലെ ആക്രമണത്തിന് തിരിച്ചടി; ഇസ്രയേൽ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം
M
MathrubhumiSource Link
about 2 months ago