നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി; മന്ത്രിക്കും പ്രതിപക്ഷ നേതാവിനും വെല്ലുവിളിയായി അപരഭീഷണി

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി; മന്ത്രിക്കും പ്രതിപക്ഷ നേതാവിനും വെല്ലുവിളിയായി അപരഭീഷണി

M
MathrubhumiSource Link
കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലെ വി.ഐ.പി. മണ്ഡലങ്ങളിൽ അപരഭീഷണി ശക്തം. കളമശ്ശേരിയിൽ മന്ത്രി പി. രാജീവിനും പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരേയാണ് സമാന പേരുള്ള സ്വതന്ത്ര സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിരിക്കുന്നത്. To advertise here, മന്ത്രി പി. രാജീവ് മത്സരിക്കുന്ന കളമശ്ശേരിയിൽ 'രാജീവ്' എന്ന പേരിൽ തന്നെ ഒരു സ്വതന്ത്രൻ രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂരിൽ 'കെ. ബി. സതീശൻ' എന്ന സ്വതന്ത്രൻ പത്രിക നൽകിയിട്ടുണ്ട്. നാമനിർദേശ പത്രികകളുടെ സൂക്ഷപരിശോധന ചൊവ്വാഴ്ച നടക്കും. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അപരന്മാർ മത്സരരംഗത്ത് ഉറച്ചുനിൽക്കുമോ അതോ പിൻവാങ്ങുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. Content Highlights: Independent candidates with similar names filed nominations against key leaders., Specific focus on Kalamassery and Paravur constituencies., Scrutiny of nomination papers scheduled for Tuesday., Deadline for withdrawal of nominations is Thursday. Published: 24 Mar 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി; മന്ത്രിക്കും പ്രതിപ… | Boolokam