വർക്കല : വർക്കല-കടയ്ക്കാവൂർ റോഡിൽ അയന്തി ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ തുടരുന്നു. അടിത്തറയും മേൽക്കൂരയും തകർച്ചയിലായ കാത്തിരിപ്പുകേന്ദ്രം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. മഴയും കാറ്റുമുള്ളപ്പോൾ ആശങ്കയോടെയാണ് യാത്രക്കാർ ഇവിടെ നിൽക്കേണ്ടത്. ശക്തമായ കാറ്റടിച്ചാലോ മരച്ചില്ലകൾ ഇളകിവീണാലോ കേന്ദ്രം നിലംപൊത്താം. To advertise here, കോൺക്രീറ്റ് ചെയ്ത തറഭാഗം രണ്ടായി ഇളകിമാറിയ നിലയിലാണ്. മൂന്ന് പ്രധാന തൂണുകൾക്കും സ്ഥാനമാറ്റമുണ്ട്. യാത്രക്കാർക്ക് ഇരിക്കാൻ കമ്പിയുപയോഗിച്ച് നിർമിച്ച ഭാഗവും ഇളകിയിട്ടുണ്ട്. ഈ ഭാഗം തൂണിൽ ബന്ധിച്ചാണ് നിലനിർത്തിയിട്ടുള്ളത്. മേൽക്കൂരയ്ക്ക് കേടുപാടും ചോർച്ചയുമുണ്ട്. ഇതിൽ സ്ഥാപിച്ചിട്ടുള്ള എം.എൽ.എ.യുടെ പേരുള്ള ബോർഡ് ഒടിഞ്ഞുമടങ്ങി എപ്പോൾ വേണമെങ്കിലും യാത്രക്കാരുടെ മുകളിലേക്ക് വീഴാം. ഇതിന് തൊട്ടുപിന്നിൽ വ്യാപാരസ്ഥാപനങ്ങളും വശത്ത് ഉയരവിളക്കുമുണ്ട്. തൊട്ടടുത്ത് രണ്ട് വലിയ മരങ്ങളുമുണ്ട്. 17 വർഷംമുമ്പ് വർക്കല കഹാർ എം.എൽ.എ. ആയിരുന്ന സമയത്ത് എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ് ചെറുന്നിയൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്ത് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. അന്ന് വർക്കല നിയോജകമണ്ഡലത്തിലായിരുന്ന കാത്തിരിപ്പുകേന്ദ്രം ഇപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിലാണ്. കാലപ്പഴക്കത്താലാണ് നശിച്ചുതുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തി നിലനിർത്താൻ പിന്നീട് നടപടികളുണ്ടായില്ല. മഴക്കാലത്തിനും പുതിയ അധ്യയനവർഷത്തിനും മുമ്പ് അപകടാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ളത് മാറ്റി പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. Published: 14 May 2026, 01:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
