മുംബൈ: നിർമിതബുദ്ധിയുടെ വളർച്ചയിലും ഐ.ടി. സേവനരംഗത്ത് ഇവയുണ്ടാക്കുന്ന ചടുലമാറ്റങ്ങളിലും രാജ്യത്തെ മുൻനിര ഐ.ടി. സേവനക്കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു. ഈ ഇടിവിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), ഇൻഫോസിസ്, വിപ്രോ കമ്പനികളുടെ വിപണിമൂല്യം കഴിഞ്ഞ അഞ്ചുവർഷത്തെ താഴ്ന്ന നിലയിലേക്കെത്തി. To advertise here, വിപണിമൂല്യത്തിൽ ഏറ്റവും കുറവുണ്ടായിരിക്കുന്നത് ടി.സി.എസിനാണ്. 2021-ൽ 14.27 ലക്ഷം കോടി രൂപയായിരുന്നു ടി.സി.എസ്. വിപണിമൂല്യമെങ്കിൽ ചൊവ്വാഴ്ചയിത് 8.65 ലക്ഷം കോടി രൂപ മാത്രമാണ്. അഞ്ചുവർഷംകൊണ്ട് 39.38 ശതമാനമാണ് ഇടിവ്. ചൊവ്വാഴ്ച ടി.സി.എസ്. ഓഹരിവില 2,391.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ് ഓഹരിവില അഞ്ചു വർഷത്തെ താഴ്ന്ന നിലയിൽ പ്രമുഖ ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ ഓഹരിവില അഞ്ചുവർഷത്തെ താഴ്ന്ന നിലയിലേക്കെത്തി. വ്യാപാരത്തിനിടെ ഓഹരിവില 1215.15 രൂപയിലേക്കാണ് ഇടിഞ്ഞത്. 2020 ഡിസംബറിനുശേഷമുള്ള താഴ്ന്ന നിലവാരമാണിത്. 2026 കലണ്ടർ വർഷം ഇൻഫോസിസ് ഓഹരിവിലയിൽ 25 ശതമാനം ഇടിവാണുണ്ടായിട്ടുണ്ട്. ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപയ്ക്കു താഴെയായി. വ്യാപാരത്തിനിടെ 4.93 ലക്ഷം കോടി രൂപ വരെയായി ഇത് കുറഞ്ഞിരുന്നു. പിന്നീട് മുന്നേറി 4.99 ലക്ഷം കോടി രൂപയിലാണ് വ്യാപാരം നിർത്തിയത്. വിപ്രോയുടെ വിപണിമൂല്യത്തിൽ അഞ്ചുവർഷത്തിനിടെ 42 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്. കമ്പനിയുടെ ഓഹരിവില 191.25 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം നിർത്തിയത്. കമ്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ആന്ത്രോപിക് എ.ഐ. ക്ലോഡ് കോവർക്ക് ഏജന്റ് അവതരിപ്പിച്ചതാണ് 2026-ൽ ഐ.ടി. ഓഹരികളുടെ വില കുത്തനെ കുറയാൻ കാരണമായത്. നിയമം, വിൽപ്പന, മാർക്കറ്റിങ്, ഡേറ്റ അനാലിസിസ് എന്നീ മേഖലകളിൽ ഓട്ടോമേഷൻ നടപടികൾ വേഗത്തിലാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. Content Highlights: The rise of advanced AI agents like Anthropic’s Claude has triggered a massive decline in the market value of Indian IT giants TCS, Infosys, and Wipro, with some stocks hitting their lowest levels since 2020. Published: 18 Mar 2026, 03:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.