കുമളി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ കുമളിയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പോലിസും പ്രവർത്തകരും തമ്മിൽ സംഘർഷം. കുമളി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പോസ്റ്റ് ഓഫീസിന് സമീപം എത്തിയപ്പോൾ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചില പ്രവർത്തകർ ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. യോഗം സംസ്ഥാന കമ്മിറ്റി അംഗം അപ്സര ആന്റണി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ഇടുക്കി ജില്ലാ പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അനൂഫ്, സ്റ്റെനിൻ, ഭാരവാഹികളായ അരവിന്ദ് ഷിബു, അൽ ഫിത്ത്, നിഥിൻ തമ്പി എന്നിവർ നേതൃത്വം നൽകി. To advertise here, Published: 14 May 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
