ന്യൂഡൽഹി/ജയ്പൂർ: നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മാംഗിലാൽ ബിവാൾ, വികാസ് ബിവാൾ, ദിനേഷ് ബിവാൾ എന്നിവരും ഗുഡ്ഗാവിലെ യഷ് യാദവ്, നാസിക്കിലെ ശുഭം ഖൈർനാർ എന്നിവരുമാണ് അറസ്റ്റിലായത്. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. To advertise here, പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യമെമ്പാടും പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് തുടങ്ങിയ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സിക്കാർ സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ചോദ്യങ്ങൾ സുഹൃത്തുക്കൾക്കും ഹോസ്റ്റൽ ഉടമയ്ക്കും പങ്കുവെച്ചതോടെയാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്തിയത്. അതിനിടെ അറസ്റ്റിലായ ദിനേഷ് ബിവാളിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആരോപിച്ചു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു. നീറ്റ് പരീക്ഷ നിർത്തലാക്കണമെന്നും പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഎസ്യുഐ, ഐവൈസി, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും പ്രതിഷധവുമായി രംഗത്തുണ്ട്. പരീക്ഷാ ഏജൻസിയായ എൻടിഎ പിരിച്ചുവിട്ട് സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. മെയ് 3-ന് നടന്ന പരീക്ഷയിൽ 22 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. Content Highlights: The CBI has arrested five individuals across Jaipur, Gurgaon, and Nashik in connection with the NEET-UG paper leak while political leaders and student organizations demand the resignation of the Union Education Minister and the dissolution of the NTA. Published: 13 May 2026, 08:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
