കൊയിലാണ്ടി : പെരുവട്ടൂർ- നടേരിക്കടവ് റോഡിന്റെ ടാറിങ് ഉൾപ്പടെയുള്ള നവീകരണ പ്രവർത്തനങ്ങൾ മാസങ്ങളായി നീളുന്നു. മെറ്റൽ നിരത്തിയ റോഡിലൂടെ വാഹനങ്ങൾക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതു കാരണം പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. To advertise here, കരാറുകാർ അനാസ്ഥ കാട്ടുമ്പോൾ പണി സമയത്തിന് തീർക്കാൻ ഒരു ഇടപെടലും ആരും നടത്തുന്നില്ല. വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാർഥികൾ, രോഗികൾ, തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി നൂറുകണക്കിന് ആളുകളാണ് ദിവസേന കഷ്ടത അനുഭവിക്കുന്നത്. മഴ ആരംഭിക്കുന്നതിന് മുമ്പ് പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണിതീരാത്ത പക്ഷം ശക്തമായ ജനകീയ സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. Published: 14 May 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
