Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പശ്ചിമേഷ്യയിലെ സമാധാനം: പ്രതീക്ഷയോടെ നിക്ഷേപകർ, കരുത്താർജിക്കാൻ വിപണി

പശ്ചിമേഷ്യയിലെ സമാധാനം: പ്രതീക്ഷയോടെ നിക്ഷേപകർ, കരുത്താർജിക്കാൻ വിപണി

M
MathrubhumiSource Link
about 2 hours ago
Last Updated: 15 June 2026, 05:28 PM IST വിദേശ നിക്ഷേപകരുടെ വില്പന കുറയുകയോ യുഎസ് ഫെഡിന്റെ നയ പരിപാടികളില്‍ കൂടുതല്‍ വ്യക്തത വരികയോ ചെയ്താല്‍ ദ്വിതീയ വിപണിയിലെ ആഭ്യന്തര മൂലധന വരവില്‍ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കാം. Image: Freepik വി പണിയിൽ ഏപ്രിൽ എട്ടാം തിയതി കുതിപ്പുണ്ടായി. ഇതിന്റെ ഫലമായി നിഫ്റ്റി 50 സൂചിക 3.8 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. മൈക്രോ കാപ് ഇൻഡെക്സും 4.2 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതിനു പ്രേരകമായിത്തീർന്നത് പ്രസിഡന്റ് ട്രംപിന്റെ രണ്ടാഴ്ച നീളുന്ന പശ്ചിമേഷ്യയിലെ വെടി നിർത്തൽ പ്രഖ്യാപനമാണ്. ഇറാനും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും കപ്പലുകൾ തടസ്സം കൂടാതെ ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകാൻ അനുവദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് താഴേക്കു പോയി. എന്നാൽ ഇതിന് അൽപായുസായിരുന്നു. നേരിട്ടുള്ള അമേരിക്കൻ-ഇറാൻ ഏറ്റുമുട്ടലിന് വെടി നിർത്തലിലൂടെ വിരാമമുണ്ടായെങ്കിലും പശ്ചിമേഷ്യയിലെ മറ്റു ഭാഗങ്ങളിൽ സംഘർഷം മാറ്റമില്ലാതെ തുടർന്നു. വെടിനിർത്തൽ വീണ്ടും നീട്ടിയെങ്കിലും അമേരിക്കൻ നേവിയുടെ ഏറ്റുമുട്ടൽ മനോഭാവം ശക്തിപ്പെട്ടു. ലെബനിലേക്കുള്ള ഇസ്രായിലിന്റെ ആക്രമണം പുനരാരംഭിക്കുകയും അതിനെതിരായ തിരിച്ചടികൾ തുടരുകയും ചെയ്തു. To advertise here, സുചികകളുടെ പ്രകടനം രണ്ടു മാസമായി ആഭ്യന്തര വിപണി പ്രതികൂല സ്വാഭാവമാണ് കാണിക്കുന്നത്. ഏപ്രിൽ എട്ടാം തിയതി, വിപണിയുണ്ടാക്കിയ നേട്ടം കഴിഞ്ഞാഴ്ച പൂർണമായി നഷ്ടപ്പെട്ടു. ഈ ദൗർബല്യത്തിന്റെ പ്രധാന കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയാണ്. പ്രത്യേകിച്ച് പ്രധാന സൂചികകളിൽ. എന്നാൽ വിശാല വിപണിയിൽ മുന്നേറ്റ പ്രവണത ഏറെക്കുറെ കാണാനായി. വ്യാഴാഴ്ച മൈക്രോ, സ്മോൾ, മിഡ്കാപ് സൂചികകൾ യഥാക്രമം 15 ശതമാനം, 12 ശതമാനം, 9 ശതമാനം എന്നിങ്ങനെ മുന്നേറ്റം നടത്തി. 2026 ഒന്നാം പാദത്തിലെ ലാഭമെടുപ്പിനു ശേഷം വിപണിയിലേക്കുള്ള ആഭ്യന്തര നിക്ഷേപം ഉയരാൻ തുടങ്ങി. ഊർജ മേഖലയിലെ തിരിച്ചടി താത്ക്കാലികവും ആഭ്യന്തര ഡിമാന്റിന് കാര്യമായ ക്ഷതമേൽപ്പിക്കാൻ ശേഷിയില്ലാത്തതുമാണന്ന് നിക്ഷേപകർ വിശ്വസിക്കാൻ തുടങ്ങി. ഈ നിഗമനം തെറ്റാണെന്ന് തെളിഞ്ഞാൽ ആഭ്യന്തര നിക്ഷേപകരുടെ മനോഭാവം വേഗത്തിൽ മാറി മറിയും. ഓഹരികളുടെ മൂല്യ നിർണയം ഏറെക്കുറെ യുക്തി സഹമായി. നടപ്പു സാമ്പത്തിക വർഷം (FY 27) ഉയർന്നു വന്നേക്കാവുന്ന വെല്ലുവിളികളെ വിപണി കണക്കിലെടുത്തു കഴിഞ്ഞു. എന്നാൽ ഇപ്പോഴത്തെ വിപണിയുടെ നില ഏറെക്കുറെ സൃഷ്ടിപരമാണെന്നും പറയാം. കരുത്തോടെ ആഭ്യന്തര നിക്ഷേപം സാങ്കേതികമായും ഘടനാപരമായും വിപണി ശക്തമായ നിലയിലേക്കെത്തുന്നതിന്റെ അവസാന ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നു തോന്നുന്നു. ഈ ഘട്ടത്തിൽ ഓഹരികളുടെ ഉടമസ്ഥാവകാശം ദുർബലരായ വിദേശ സ്ഥാപനങ്ങളിൽ നിന്നും ശക്തരായ ആഭ്യന്തര നിക്ഷേപകരിലേക്ക് സാവകാശം മാറുന്നത് കാണാനാവും. വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന കുറയുകയോ യുഎസ് ഫെഡിന്റെ നയ പരിപാടികളിൽ കൂടുതൽ വ്യക്തത വരികയോ ചെയ്താൽ ദ്വിതീയ വിപണിയിലെ ആഭ്യന്തര മൂലധനം വലിയൊരു വിശാല മുന്നേറ്റം നടത്തിയേക്കാം. അതേസമയം ആഗോള തലത്തിൽ പ്രമുഖ കേന്ദ്ര ബാങ്കുകൾ പണപ്പെരുപ്പം കുറേക്കാലത്തേക്ക് നീണ്ടു നിൽക്കുമെന്നു കണക്കാക്കുന്നു. ആർബിഐയും യുഎസ് ഫെഡും ഈ വർഷം രണ്ടാം പകുതിയിൽ നിരക്കുയർത്തുന്നതിനെപ്പറ്റി ആലോചിച്ചേക്കാം. യൂറോപ്യൻ സെൻട്രൽ ബാങ്ക് 25 ബേസിസ് പോയിന്റ് വർധനവ് കഴിഞ്ഞ ആഴ്ച വരുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകളുടെ നയം ആഗോള വിപണികളെ സംബന്ധിച്ച് അടുത്ത പ്രധാന സംഭവം ജൂൺ 16,17 തിയതികളിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡ് യോഗമാണ്. പുതിയ നേതൃത്വത്തിന്റെ കീഴിലാണ് ഇത് നടക്കുക. പുതിയ ചെയർമാൻ പലിശ നിരക്കു താഴ്ത്തുന്നതിന് ഏറെക്കുറെ അനുകൂലമാണെന്ന് പ്രചാരണമുണ്ടെങ്കിലും സംഘർഷാത്മകമായ ആഗോള സാഹചര്യം ഇതിന് എത്രത്തോളം സഹായകമാവുമെന്നു കണ്ടറിയണം. സാഹചര്യത്തിൽ സമൂലമായ മാറ്റം വന്നിരിക്കുന്നു. തൊഴിൽ കണക്കുകൾ മികച്ച നിലയിലാണ്. എന്നാൽ, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI) 4.2 ശതമാനത്തിലേക്ക് ഉയരാം. ആഗോള ബോണ്ട് യീൽഡ് ഉയർന്ന നിലയിൽ തുടരുന്നു. വിപണിയുടെ തൊട്ടു മുന്നിലുള്ള ആശങ്ക, പുതിയ ചെയർമാൻ യുഎസ് ഫെഡറൽ റിസർവിനെ ഏതു രീതിയിൽ മുന്നോട്ടു കൊണ്ടു പോകും എന്നതാണ്. അദ്ദേഹത്തിന്റെ സമീപനം പരമ്പരാഗത രീതിയിൽ നിന്നു വ്യത്യസ്തമാണ്. പോളിസി നിരക്കുകളിൽ മാറ്റം വരുത്താതെയും യുഎസ് ഫെഡിന് വിപണിയിലെ പണലഭ്യത നിയന്ത്രിക്കാനാവും. ആഗോള വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം പ്രതിഫലിപ്പിക്കുന്നത് യുഎസ് ഫെഡിന്റെ നയ പരിപാടികളിൽ വ്യക്തതയില്ല എന്നതാണ്. അതിനാൽ ഉയർന്ന റിസ്‌കുള്ള ആസ്തികളുടെ സൂക്ഷ്മമായ പുനർ മൂല്യ നിർണയവും ഇപ്പോൾ നടക്കുന്നുണ്ട്. നിക്ഷേപകർ വളരെ കരുതലോടെയാണ് നീങ്ങുന്നത്. കാരണം പുതിയ ഫെഡ് ചെയർമാൻ നിരക്കു കുറയ്ക്കുന്നതിനോടുള്ള യുഎസ് ഫെഡിന്റെ സ്വാഭാവികമായ ചായ്വ് ഔദ്യോഗിക പ്രസ്താവനകളിൽ നിന്നു നീക്കം ചെയ്യുമെന്നാണ് അവർ കണക്കു കൂട്ടുന്നത്. ഈ വർഷം വില കുറഞ്ഞ ഫണ്ടുകൾ ലഭ്യമാകുമെന്നുള്ള നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് ഇതോടെ മങ്ങലേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണി കൃത്യമായ ഏകീകരണ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. ആഗോള തലത്തിലെ നിരന്തരമായ തിരിച്ചടികളെ നേരിടാൻ മികച്ച ആഭ്യന്തര പണ ലഭ്യത വിപണിയെ സഹായിക്കുകയും ചെയ്യുന്നു. Content Highlights: Domestic investors are absorbing equity sell-offs from foreign institutions., Nifty 50 and micro-cap indices showed resilience despite geopolitical tensions., US Fed's upcoming June 2026 meeting is a critical market trigger., Market valuation for FY27 is factoring in global inflationary pressures., Internal liquidity is currently shielding the Indian market from global volatility. Published: 15 Jun 2026, 05:28 pm IST ABOUT THE AUTHOR ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവി.   . Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക