മനാമ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ ഒത്തുചേർന്ന് 'വിങ്സ് ഓഫ് യൂണിറ്റി' എന്ന പേരിൽ ചാർട്ടേഡ് വിമാനമൊരുക്കി. To advertise here, ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്), കേരള കാത്തലിക് അസോസിയേഷൻ (കെ.സി.ഏ.), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.ഏ.), വേൾഡ് മലയാളി കൗൺസിൽ, വോയ്സ് ഓഫ് ട്രിവാൻഡ്രം, ഇന്ത്യൻ ക്ലബ് എന്നിവർ സംയുക്തമായാണ് ഗൾഫ് എയറുമായി സഹകരിച്ച് സൗദിയിലെ ദമാം വഴി തിരുവനന്തപുരത്തേക്ക് ഈ രക്ഷാദൗത്യം സംഘടിപ്പിച്ചത്. മാർച്ച് 21 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ദമാമിൽനിന്ന് പുറപ്പെട്ട വിമാനം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. 194 യാത്രക്കാരാണ് നാട്ടിലെത്തിയത്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യാത്ര ചെയ്യാൻ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി വോളന്റിയർമാരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ജെയിംസ് ജോൺ, സനീഷ് കൂറുമുള്ളിൽ, രാജേഷ് നമ്പ്യാർ തുടങ്ങി മുപ്പതോളം ഭാരവാഹികളുടെയും വനിതാ വിഭാഗം പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ദൗത്യത്തിൽ, ക്യാപിറ്റൽ ട്രാവൽസ് ട്രാവൽ പാർട്ണറായി പ്രവർത്തിച്ചു. തിരുവനന്തപുരം എയർപോർട്ടിലെത്തിയ യാത്രക്കാരെ സംഘടനാ പ്രതിനിധികൾ പൂച്ചെണ്ടുകളും മധുരവും നൽകി സ്വീകരിച്ചു. Content Highlights: 194 stranded passengers safely evacuated from Bahrain to Trivandrum., Joint initiative by multiple Malayali organizations under the 'Wings of Unity' project., Flight catered to vulnerable groups including pregnant women, patients, and families., Demonstrates community solidarity and effective crisis management in the expat community. Published: 23 Mar 2026, 12:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.