നടൻ സൂര്യയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ 'കറുപ്പ്' റിലീസ് ചെയ്യാത്തതിനെത്തുടർന്ന് പുതുച്ചേരിയിൽ ആരാധകരുടെ വൻ പ്രതിഷേധം. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന്റെ രാവിലത്തെയും ഉച്ചയ്ക്കത്തെയും ഷോകൾ അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. To advertise here, 'കറുപ്പ്' എന്ന് പ്രിന്റ് ചെയ്ത ടീഷർട്ടുകൾ ധരിച്ചും, പടക്കംപൊട്ടിച്ചും താരത്തിന്റെ പോസ്റ്ററുകളിൽ പാലഭിഷേകം ചെയ്തുമാണ് പുതുച്ചേരിയിലെ ജീവ രുക്മിണി തിയേറ്ററിനു മുന്നിൽ ആരാധകർ ആഘോഷങ്ങൾ ആരംഭിച്ചത്. എന്നാൽ ഷോകൾ റദ്ദാക്കിയതറിഞ്ഞതോടെ ഈ ആഘോഷങ്ങൾ പെട്ടെന്നുതന്നെ പ്രതിഷേധത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ഡ്രീം വാരിയർ പിക്ചേഴ്സിന്റെ നിർമ്മാതാവായ എസ്.ആർ. പ്രഭുവിനെതിരെ മുദ്രാവാക്യം വിളിച്ച് ആരാധകർ തിയേറ്ററിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് തിയേറ്ററുകൾക്ക് കെ.ഡി.എം. (Key Delivery Message) നൽകാൻ നിർമ്മാതാക്കൾക്ക് കഴിയാതിരുന്നതാണ് റിലീസ് വൈകാൻ പ്രധാന കാരണമായത്. ആദ്യദിനത്തിൽ ഏകദേശം 25 കോടി രൂപയുടെ കളക്ഷൻ നേടുമെന്ന് എക്സിബിറ്റർമാർ പ്രതീക്ഷിച്ചിരുന്ന ചിത്രത്തിനാണ് ഈ തിരിച്ചടി നേരിട്ടത്. ഹൈദരാബാദിലെ പ്രസാദ്സ് മൾട്ടിപ്ലെക്സും പി.വി.ആർ. ഐനോക്സും ഉൾപ്പെടെയുള്ള തിയേറ്ററുകൾ ഷോകൾ റദ്ദാക്കുകയും ടിക്കറ്റ് തുക തിരികെ നൽകുകയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച് മേയ് 15-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പി.വി.ആർ. ഐനോക്സ് ഉൾപ്പെടെയുള്ളവർ ഇപ്പോൾ വ്യക്തമാക്കുന്നത്. Content Highlights: The release of Suriya’s 'Karuppu' was unexpectedly halted due to KDM delivery issues stemming from financial disputes, sparking massive protests by fans in Puducherry and leading to show cancellations in major multiplexes. Published: 14 May 2026, 07:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
