ഉരുളികുന്നം : പകൽവീട്ടിൽ പതിവായി ഒത്തുചേരുന്ന വയോജന സൗഹൃദക്കൂട്ടം പുതുവത്സരം ആഘോഷിച്ചത് ഒരുമിച്ചൊരു യാത്രയിലൂടെ. എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നം സഹൃദയ പകൽവീട് അംഗങ്ങളായ 26 പേരാണ് ഉല്ലാസയാത്രയുമായി 2026-നെ ആഹ്ലാദത്തോടെ വരവേറ്റത്. To advertise here, ചക്കുളത്തുകാവ്, എടത്വ പള്ളി, മണ്ണാറശാല, ഹരിപ്പാട്, അമ്പലപ്പുഴ, ഓച്ചിറ, കൃഷ്ണപുരം കൊട്ടാരം, അഴീക്കൽ ബീച്ച്, കാട്ടിൽ മേക്കതിൽ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളും വിനോദയാത്രാകേന്ദ്രങ്ങളുമാണിവർ സന്ദർശിച്ചത്. എലിക്കുളത്തെ വയോജനക്കൂട്ടായ്മയായ നിറവ് 60 പ്ലസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പകൽവീട് ഒട്ടേറെ വയോജനക്ഷേമ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ആഴ്ചയോഗങ്ങളും വിശേഷദിനങ്ങളിൽ ഒത്തുചേരലും സ്നേഹവിരുന്നും ഒക്കെ നടത്തുന്ന ഇവർ വയോജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണക്ലാസുകളും പ്രമേഹ, രക്തസമ്മർദ പരിശോധനാ ക്യാമ്പുകളും പതിവായി നടത്തുന്നുണ്ട്. Published: 06 Jan 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
