മുണ്ടക്കയം : പുത്തൻചന്ത-മുളംപാലം-കല്ലേപ്പാലം റോഡിലെ ഹെയർപിൻ വളവുകൾ വീതികൂട്ടി നിർമിക്കണമെന്നാവശ്യം. എരുമേലി, കോരുത്തോട്, പുഞ്ചവയൽ പ്രദേശങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ മുണ്ടക്കയം ടൗണിൽ കയറാതെ ഹൈറേഞ്ചിലേക്ക് പോകുവാനുള്ള റോഡാണിത്. To advertise here, തമിഴ്നാട്, ഹൈറേഞ്ച് എന്നിവിടങ്ങളിൽനിന്നും എത്തുന്ന വാഹനങ്ങൾ ദേശീയപാതയിൽനിന്നും അതിവേഗത്തിലാണ് മുളംപാലത്തിലേക്ക് പ്രവേശിക്കുന്നത്. ഇതേപോലെ തിരിച്ചുവരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും കല്ലേപ്പാലം ജംങ്ഷനിലാണ്. ടൂറിസ്റ്റ് ബസ്, ചരക്കുലോറികൾ എന്നിവ ഇതുവഴി കടന്നുപോകുമ്പോൾ ഏറെനേരം ഗതാഗത തടസ്സം ഉണ്ടാകും.താരതമ്യേന വീതി കുറവും ഹെയർപിൻ വളവുകളും ആണ് . തീർഥാടനകാലത്ത് നിരവധി ചെറിയ അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. രണ്ട് ഹെയർപിൻ വളവുകൾ നിവർത്തിയാൽ ഇതുവഴിയുള്ള ഗതാഗത തടസ്സവും അപകടസാധ്യതയും പൂർണമായും ഒഴിവാക്കപ്പെടും. 40 വർഷം മുൻപ് കോരുത്തോട് പുഞ്ചവയൽ എരുമേലി പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ ബസ്സ്റ്റാൻഡിൽനിന്നും കല്ലേപ്പാലം കയറി മുളമ്പാലം വഴി ആണ് പോയിരുന്നത്. പാലം പുതുക്കിപ്പണിത് മണിമലയാറിന് കുറുകേ കോസ്വേയും നിർമിച്ചു. Published: 14 May 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
