Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
പുലിയമ്മയുടെ മുമ്പിലെത്തിയ പുള്ളിമാൻകുഞ്ഞ്! കഥ വായിച്ചോളൂ..

പുലിയമ്മയുടെ മുമ്പിലെത്തിയ പുള്ളിമാൻകുഞ്ഞ്! കഥ വായിച്ചോളൂ..

M
MathrubhumiSource Link
about 3 hours ago
കാ ട്ടിൽ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം പുലിയമ്മ കരഞ്ഞുകൊണ്ടു നിൽക്കുന്ന ഒരു പുള്ളിമാൻകുഞ്ഞിനെ കണ്ടു. അവൾ പുള്ളിമാൻകുഞ്ഞിന്റെ അടുത്തു ചെന്നിട്ട് ചോദിച്ചു. To advertise here, ''എന്താ കുഞ്ഞേ കരയുന്നേ കാര്യം ചൊല്ലുക മടിയാതെ പേടിക്കേണ്ട നീയെന്നെ പരിഹാരം ഞാൻ കണ്ടെത്താം!'' പുള്ളിമാൻകുഞ്ഞ് കരച്ചിൽ നിർത്തിയിട്ടു പറഞ്ഞു: ''ഞാനും അമ്മയുംകൂടി ഇളംപുല്ല് തിന്നാനാണ് ഇവിടെ വന്നത്. പുല്ലുതിന്നുന്നതിനിടയിൽ ഞാൻ കുറച്ച് വെള്ളം കുടിക്കാനായി പോയി. തിരിച്ചുവന്നപ്പോൾ അമ്മയെ കണ്ടില്ല!'' വീണ്ടും അവൾ കരയാൻതുടങ്ങി. ''മോള് കരയേണ്ട കേട്ടോ, നിന്റെ അമ്മയെ നമുക്ക് എത്രയും പെട്ടെന്ന് കണ്ടുപിടിക്കാം!'', പുലിയമ്മ പുള്ളിമാൻകുഞ്ഞിനെ സമാധാനിപ്പിച്ചു. അപ്പോഴാണ് ഒരു സിംഹത്തിന്റെ കാൽപ്പാടുകൾ പുലിയമ്മ കണ്ടത്. മാൻകുഞ്ഞിന്റെ അമ്മയെ സിംഹം പിടികൂടിയതാണെന്ന് പുലിയമ്മയ്ക്ക് മനസ്സിലായി. ഒട്ടും വൈകാതെ പുലിയമ്മ അവളെയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. എന്നിട്ട് മക്കളോട് പറഞ്ഞു: ''ഇരയുംതേടി പോകുംവഴിയേ ഇവളുടെ മുമ്പിൽ ചെന്നെത്തി ആരുംനോക്കാനില്ലാത്തിവളെ നമ്മോടൊപ്പം കൂട്ടേണം!'' അതുകേട്ട് അവളുടെ മക്കളിൽ ഒരാൾ ചോദിച്ചു. ''പുലികളായ നമ്മുടെ കൂടെ ഇതിനെ എങ്ങനെ കൂട്ടും?'' ''ദൈവത്തിന്റെ മുമ്പിൽ മാനും പുലിയും എല്ലാം തുല്യരാണ്. മനസ്സിൽ നന്മയുള്ളവർ സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളും ഈ പുള്ളിമാൻകുഞ്ഞിനെ സ്വന്തം അനുജത്തിയായി കാണുക!'' പുലിയമ്മയുടെ വാക്കുകൾ കേട്ട മക്കൾ പുള്ളിമാൻകുഞ്ഞിനെ തങ്ങളുടെ സ്വന്തം അനുജത്തിയായി കരുതി. സന്തോഷത്തോടെ അവർ ഒന്നിച്ച് ജീവിക്കുകയും ചെയ്തു. Content Highlights: Teaches the value of empathy and helping those in need., Promotes the message that all living beings are equal., Highlights the importance of kindness over natural instincts., Encourages compassion toward others regardless of differences. Published: 14 May 2026, 11:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക