ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ഖാദരിയ്യ ബീച്ചിലും മന്ദലാംകുന്ന് ബീച്ചിലും ഉണങ്ങിയ കുറ്റിക്കാടിനും പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ഖാദരിയ്യ ബീച്ചിൽ തീപ്പിടിത്തമുണ്ടായത്. ബീച്ചിലെ വളർന്നുനിൽക്കുന്ന കുറ്റിക്കാട്ടിലും പുല്ലിലുമാണ് തീ പടർന്നുപിടിച്ചത്. To advertise here, ഏകദേശം മൂന്നൂറുമീറ്റർ തീ പടർന്നതോടെ നാട്ടുകാർ ഗുരുവായൂർ അഗ്നി രക്ഷാസേനയുടെ സഹായം തേടി. പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് തീ പടർന്നത്. ബീച്ചിലെ കാറ്റാടി മരങ്ങളും അടിക്കാടും കത്തിനശിച്ചു. അഗ്നി രക്ഷാസേനയുടെ വാഹനത്തിന് തീ പടരുന്നിടത്തേക്ക് എത്താൻ കഴിഞ്ഞില്ല. ജനവാസകേന്ദ്രത്തിനു പത്തുമീറ്റർ അകലെവെച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. പച്ചോലകളും മരച്ചില്ലകളും ഫയർ ബീറ്ററും ഉപയോഗിച്ച് അടിച്ചാണ് തീ കെടുത്തിയത്. നാട്ടുകാരുടെയും അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെയും ഒന്നര മണിക്കൂർ നേരത്തേ പരിശ്രമത്തിനുശേഷമാണ് അണയ്ക്കാനായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗുരുവായൂർ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. മ ന്ദലാംകുന്ന് ബീച്ചിലും ഞായറാഴ്ച വൈകീട്ട് നാലോടെ ഉണങ്ങിയ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബീച്ച് കാണാനെത്തിയവരുടെ വാഹനങ്ങൾ നിർത്തിയിട്ടതിനുസമീപമാണ് ആളിക്കത്തിയത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽമൂലം വൻ ദുരന്തമൊഴിവായി. തീ പടരുന്നതുകണ്ട ഉടനെ വാഹനങ്ങൾ സ്ഥലത്തുനിന്ന് മാറ്റി. തീ കൂടുതൽ മേഖലകളിലേക്ക് പടരുന്നതിനുമുൻപേ നാട്ടുകാരും സന്ദർശകരും ചേർന്ന് അണച്ചു. Published: 05 Jan 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
