പരിയാരം : പൂവത്തിങ്കൽ സെയ്ന്റ് പീറ്റർ പള്ളിക്കുസമീപം സ്വകാര്യ പറമ്പിൽ തീപ്പിടിത്തം. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ആളൊഴിഞ്ഞ പറമ്പിലെ അടയ്ക്കത്തൊണ്ടിന് തീപിടിച്ചത്. പൂവത്തിങ്കൽ ജങ്ഷനിലെ കടമുറികളിൽ ഒന്നിൽ അടയ്ക്കവ്യാപാരം നടത്തിവരുന്ന വ്യക്തി രണ്ട് വർഷത്തോളമായി ആളൊഴിഞ്ഞ പറമ്പിലാണ് വൻതോതിൽ തൊണ്ട് ഉപേക്ഷിച്ചിരുന്നത്. പല അടക്കുകളായി ഉണങ്ങിക്കിടക്കുന്ന ടൺകണക്കിന് അടയ്ക്കത്തൊണ്ടിലേക്ക് വേഗത്തിൽ തീ പടർന്ന് പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി. To advertise here, ചാലക്കുടി, പുതുക്കാട് സ്റ്റേഷനുകളിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ കെടുത്തിയ ഇടങ്ങളിലെ അടിത്തട്ടിൽനിന്ന് വീണ്ടും തീ ഉയരുന്നതിനാൽ മണ്ണുമാന്തി എത്തിച്ച് അടയ്ക്കത്തൊണ്ട് കുത്തിയിളക്കി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. രണ്ട് മണിക്കൂറിലേറെ പണിപ്പെട്ട് അഞ്ചുമണിയോടെയാണ് തീ പൂർണമായും അണച്ചത്. പഞ്ചായത്തംഗങ്ങളായ വി.എം. ടെൻസൻ, ഡയാനാ അരുൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീയണച്ചത്. Published: 05 Jan 2026, 01:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
