അരൂർ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയതോടെ അരൂർ പഞ്ചായത്തധികൃതർക്ക് ആശ്വാസം. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കിയ ചങ്ങാട സർവീസ് നടത്തുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. പാലം പണി നടക്കുന്ന കെൽട്രോൺ കുമ്പളങ്ങി ഫെറിയിൽ ഉണ്ടായിരുന്നതും നിലവിൽ ജനത കടത്തിൽ സർവീസ് നടത്തുന്നതുമായ സർവീസാണ് അധികം താമസിയാതെ ആധികാരികമാവുക. നിലവിൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി തേടി വാക്കാലുള്ള നിബന്ധന പ്രകാരമാണ് സർവീസ്. കാലങ്ങളായി നടന്നുവന്നിരുന്ന ചങ്ങാട സർവീസ് നൂറുകണക്കിനാളുകളാണ് ആശ്രയിച്ചിരുന്നത്. ഓരോ സാമ്പത്തിക വർഷവും അരൂർ, കുമ്പളങ്ങി പഞ്ചായത്തുകളാണ് മാറിമാറി ഇതിനായി ടെൻഡർ നടത്തിയിരുന്നത്. കഴിഞ്ഞ വർഷം കുമ്പളങ്ങി പഞ്ചായത്തിനായിരുന്നു നടത്തിപ്പ്. ഈ സാമ്പത്തിക വർഷം അരൂരിനും. എന്നാൽ ഏപ്രിൽ ഒന്ന് മുതലുള്ള നടത്തിപ്പിനായി ടെൻഡർ നടപടി സ്വീകരിച്ചിട്ടും ആളെത്തിയില്ല എന്ന് ഭരണപക്ഷവും, നടപടികൾ എടുത്തില്ല എന്ന് പ്രതിപക്ഷവും പരസ്പരം പഴിചാരി. അതോടെ ബുദ്ധിമുട്ടിലായത് ഇതുവഴിയുള്ള യാത്രക്കാരായിരുന്നു. മാർച്ച് 31 വരെ നിലവിലുണ്ടായിരുന്നവർ ഏപ്രിൽ ഒന്നു മുതൽ സർവീസ് നടത്തില്ല എന്ന അറിയിപ്പ് യാത്രക്കാർക്ക് നൽകി. To advertise here, തലേന്നാൾ സന്ധ്യയോടെ മാത്രം പുറത്തറിഞ്ഞ ഈ വിവരത്തെ തുടർന്ന് അരൂരിൽ പുതുതായി ചുമതലയേറ്റിരുന്ന യു.ഡി.എഫ്. നേതൃത്വം ഒന്നാകെ നെട്ടോട്ടത്തിലായി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ചങ്ങാട സർവീസ് ഇല്ലാതായാൽ അത് വോട്ടർമാർക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കുമെന്നതായിരുന്നു കാരണം. ഒടുവിൽ താത്കാലികമായി നിലവിലെ കരാറുകാർ തന്നെ തുടരാൻ തീരുമാനമായി. എന്നാൽ വിഷു സമയത്ത് ഇവർ സർവീസ് പൊടുന്നനെ നിർത്തി. മൂന്നുനാൾ മുടങ്ങിയ സർവീസ് ജില്ലാ കളക്ടറുടെ അനുമതി തേടി നടത്താൻ പഞ്ചായത്ത് നേതൃത്വം തീരുമാനിച്ചു. പുതിയ ആളുകളെ ഏൽപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതായിരുന്നു ഇത്തരമൊരു നടപടിക്ക് കാരണം. ഇത് നീക്കിയതോടെയാണ് ഔദ്യോഗികമായി ക്വട്ടേഷൻ ക്ഷണിച്ചത്. Published: 14 May 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
