ആലക്കോട് : കുടിവെള്ള പൈപ്പിടാൻ തളിപ്പറമ്പ് -കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിൽ ആഴത്തിൽ റോഡരിക് വെട്ടിപ്പൊളിച്ച് മണ്ണും കല്ലും റോഡരിൽ കൂട്ടിയിട്ടത് ഭീഷണിയാകുന്നു. ചിലയിടങ്ങളിൽ റോഡിന്റെ പകുതിഭാഗംവരെ ഉയരത്തിൽ മണ്ണ് കൂടിക്കിടക്കുകയാണ്. എതിർഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. റോഡരികിലെ കടകളിൽ കയറിയിറങ്ങാൻ കഴിയുന്നില്ല. ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ വലിയ ദുരിതത്തിലാണ്. To advertise here, കഴിഞ്ഞദിവസം പുലർച്ചെ കാർത്തികപുരത്ത് പാൽവിതരണ കേന്ദ്രത്തിൽനിന്ന് പാൽ വാങ്ങി മടങ്ങിയയാൾക്ക് പഴയ ദീപാ ആശുപത്രിക്ക് സമീപം കുഴിച്ചിരുന്ന കുഴിയിൽ വീണ് പരിക്കേറ്റു. വാഹന സർവീസ് കാർത്തികപുരംവരെയായി നിർത്തേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. പണി വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 14 May 2026, 04:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
