പറപ്പൂക്കര : കടുത്ത വേനലിൽ വെള്ളത്തിനായി അലയുമ്പോൾ ആലത്തൂരിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ആനന്ദപുരം-കൊടകര റോഡിൽനിന്ന് കോശ്ശേരി മന റോഡിലേക്ക് തിരിയുന്ന ജങ്ഷനിലാണ് കാരക്കാട്ട് കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. To advertise here, എട്ട്, ഒമ്പത് വാർഡിലേക്ക് വിതരണം ചെയ്യുന്ന പൈപ്പിൽ രണ്ടാഴ്ച മുൻപാണ് ചോർച്ചയുണ്ടായത്. കർഷകർ ജലസേചനത്തിനായി വെള്ളം കാത്തിരിക്കുമ്പോഴാണ് റോഡിൽ വെള്ളം പാഴായിപ്പോകുന്നത്. ചോർച്ച അടയ്ക്കാത്തതിനാൽ ടാറിങ് ഇളകി റോഡ് കുഴിയായ നിലയിലാണ്. എത്രയും വേഗം ചോർച്ച അടച്ച് വെള്ളം പാഴാകുന്നത് തടഞ്ഞ് കർഷകർക്ക് വെള്ളമെത്തിക്കണമെന്നും റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും പരിസരവാസിയായ എ.എൻ. രാജേഷ് കുമാർ ആവശ്യപ്പെട്ടു. Published: 26 Apr 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
