മാറനല്ലൂർ : മാസങ്ങൾക്കു മുൻപ് പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് വെട്ടിപ്പൊളിക്കുകയും പൈപ്പിടൽ ജോലികൾ പൂർത്തിയാക്കുകയും ചെയ്തെങ്കിലും വെട്ടിപ്പൊളിച്ച റോഡിൽ നവീകരണജോലികൾ ഇനിയും നടത്തിയിട്ടില്ല. To advertise here, ഊരൂട്ടമ്പലം-തിരുവനന്തപുരം റോഡിൽ ഊരൂട്ടമ്പലം എൽ.പി. സ്കൂളിനു മുന്നിലാണ് റോഡ് നവീകരിക്കാതെ പണി പാതിവഴിയിൽ നിർത്തിയത്. റോഡ് നവീകരണം നടക്കാതെ വന്നതോടെ വേനൽമഴയിൽ റോഡിൽ വെള്ളക്കെട്ടും രൂക്ഷമാകുന്നു. വെള്ളക്കെട്ട് കാരണം പാതയോരത്ത് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും കയറാൻ ബുദ്ധിമുട്ടാകുന്നുവെന്നും പരാതിയുണ്ട്. സ്കൂൾ അധ്യയനവർഷം ആരംഭിക്കുമ്പോൾ റോഡിലെ വെള്ളക്കെട്ട് എൽ.പി. സ്കൂളിലെ കുട്ടികളെയും ബുദ്ധിമുട്ടിലാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പിടൽ ജോലികൾ പൂർത്തിയാകുന്നതോടുകൂടിതന്നെ റോഡ് നവീകരണവും നടത്തണമെന്നാണ് നിർദേശമെങ്കിലും ചിലയിടങ്ങളിൽ പണി വിവിധ കാരണങ്ങൾ പറഞ്ഞ് നിർത്തുകയാണ് ചെയ്തത്. പ്രദേശവാസികൾ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും പണി നടത്തുമെന്നാണ് അറിയിച്ചിരുന്നത്. കാലവർഷമെത്തുന്നതിനുമുൻപ് പണി പൂർത്തിയാക്കാനായില്ലെങ്കിൽ റോഡിലെ വെള്ളക്കെട്ടു കാരണം കാൽനടയാത്രപോലും ദുരിതത്തിലാകുമെന്നാണ് നാട്ടുകാർ പറയുന്നത്. Published: 14 May 2026, 01:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
