കോണത്തുകുന്ന്-മാണിയംകാവ് റോഡ് To advertise here, വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന്-മാണിയംകാവ് പിഡബ്ല്യൂഡി റോഡിലെ യാത്ര പൊടിശല്യംമൂലം ദുസ്സഹമായി. കഴിഞ്ഞ നാലു മാസമായി പുനർനിർമാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ച് ടാറിടാനുള്ള അനുബന്ധജോലികൾ ചെയ്തിരിക്കുകയാണ്. എന്നാൽ, പണിയുമായി ബന്ധപ്പെട്ട് ക്വാറിവേസ്റ്റ് ഇട്ടിരിക്കുന്നതിനാൽ പലയിടത്തും പൊടിശല്യം രൂക്ഷമാണ്. ചിലയിടത്ത് വിരിച്ച മെറ്റൽ ഇളകിയിട്ടുമുണ്ട്. റോഡരികിലെ വീടുകളിൽ പ്രത്യേകിച്ച് കുട്ടികളും പ്രായമായവരുമാണ് പൊടിശല്യംമൂലം ഏറെ ബുദ്ധിമുട്ടുന്നത്. എത്രയും വേഗം ടാറിടൽ നടത്തി പ്രശ്നപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടാറിടാൻ നടപടി സ്വീകരിക്കണം കോണത്തുകുന്ന് : പൊടിശല്യം രൂക്ഷമായ കോണത്തുകുന്ന്-മാണിയംകാവ് പിഡബ്ല്യൂഡി റോഡിലെ ടാറിടൽ എത്രയുംവേഗം പൂർത്തിയാക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുലേഖാ അബ്ദുള്ളക്കുട്ടി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്ന, പഞ്ചായത്തംഗം രമേശ് മാടത്തിങ്കൽ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു. നിരവധിപേർ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ടാറിങ്ങിനു തടസ്സമായ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് ടാറിടൽ ഉടൻ ആരംഭിക്കണമെന്നും സ്ഥലം സന്ദർശിച്ചശേഷം ഇവർ പറഞ്ഞു. Published: 04 Jan 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
