വിദ്യാനഗർ : പൊതു സ്ഥലംമാറ്റ മാനദണ്ഡം അട്ടിമറിച്ച് ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റം ചെയ്യുന്ന നടപടിക്കെതിരെ എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും നേതൃത്വത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന് മുൻപുതന്നെ എൻ.ജി.ഒ. അസോസിയേഷന്റെ സമ്മർദത്തെ തുടർന്ന് പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിച്ച് അന്യായമായി സ്ഥലമാറ്റുകയാണെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധയോഗത്തിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് അധ്യക്ഷനായി. വി. ശോഭ, കെ. ഭാനുപ്രകാശ്, കെ .വി. രാഘവൻ, ടി. ദാമോദരൻ, ബി.വിജേഷ്, വി. ജഗദീഷ്, എ. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. To advertise here, Published: 14 May 2026, 04:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
