മനാമ: പ്രവാസി വെൽഫെയർ 'മെയ് ഫെസ്റ്റ്' ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി ബാഡ്മിന്റൺ ടൂർണമെന്റിലെ അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലെവൽ 1 വിഭാഗത്തിൽ നിർമൽ ആർ. ജിനേഷ്, സുഷിത് ഗുരുംഗും ജേതാക്കൾ ആയപ്പോൾ ഇഞ്ചോടിഞ്ച് പൊരുതികളിച്ച റിജോ ചാക്കോയും സുജിത് സുരാനും റണ്ണേഴ്സ് അപ്പ് ആയി. ലെവൽ 2 വിഭാഗത്തിൽ ഫസ്ലുറഹ്മാൻ വി.പി., റഹാനസ് അബ്ദുറഹ്മാൻ എന്നിവർ പ്രവാസി കപ്പ് ഉയർത്തിയപ്പോൾ അവസാന ഷട്ടിൽ വരെ പൊരുതി കളിച്ച ബിബീഷ് ബാലകൃഷ്ണനും ആന്റണി ഫ്രാൻസിസും റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി. To advertise here, സിഞ്ച് പ്രവാസി സെന്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്മാറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾ ഇന്ത്യൻ ക്ലബ്ബ് മുൻ ചെയർമാൻ കെ.എം. ചെറിയാൻ ഉൽഘാടനം ചെയ്തു. കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. പ്രവാസി സാമൂഹിക സംഘടനാ നേതാക്കൾ കളിക്കാരെ പരിചയപ്പെടുകയും അഭിവാദ്യം നൽകുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കായികപ്രേമികൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച സംഘാടനവും മത്സരവീര്യവും കൊണ്ട് ശ്രദ്ധേയമായി. ബഹ്റൈനിലെ പ്രമുഖ ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനമായി നൽകി. കായിക രംഗത്ത് പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് കൺവീനർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു. ബാഡ്മിന്റൺ ഏഷ്യ ഇന്റർനാഷണൽ റഫറിയും സർട്ടിഫൈഡ് അമ്പയറുമായ ഷാനിൽ അബ്ദുറഹീം, ബഹറൈൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, സുജാത വൈദ്യ, ധന ശ്യാം, ഫൈസൽ, ശ്യാം എന്നിവർ കളി നിയന്ത്രിച്ചു. Content Highlights: Pravasi Welfare organized the May Fest Badminton Tournament 2026 in Manama., Winners crowned in Level 1 and Level 2 categories with cash prizes and trophies., Matches held at the high-standard synthetic mat badminton court in Sinch Pravasi Centre., Inaugurated by former Indian Club Chairman K.M. Cherian. Published: 10 May 2026, 12:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.