മൂവി ഡെസ്ക് Last Updated: 18 March 2026, 02:40 PM IST ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ് ധുരന്ധർ 2. 'ധുരന്ധർ 2' പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ് റി ലീസിന് മുൻപേ ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ച് രൺവീർ സിങ്- ആദിത്യ ധർ ചിത്രം ധുരന്ധർ: ദ റിവഞ്ച് . അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രമാണ് ചിത്രം ഈ കളക്ഷൻ സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ 'ജവാൻ', രൺബീർ കപൂറിന്റെ 'അനിമൽ' തുടങ്ങിയ ചിത്രങ്ങളുടെ ആദ്യദിന കളക്ഷനാണ് ധുരന്ധർ 2 അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം സ്വന്തമാക്കിയത്. To advertise here, ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ് ധുരന്ധർ 2. റിലീസിന് മുന്നോടിയായി ധുരന്ധർ 2-ന്റെ പെയ്ഡ് പ്രിവ്യൂ ഷോകൾ നടത്തിയിരുന്നു. പ്രീമിയർ ഷോകൾക്കായി ഏകദേശം പത്ത് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യൻ സിനിമയുടെ ഭാവി തന്നെ ഈ ചിത്രം മാറ്റുമെന്ന് രൺവീർ സിങ് അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദേശ വിപണിയിലും ചിത്രം വൻമുന്നേറ്റമാണ് നടത്തുന്നത്. വടക്കേ അമേരിക്കയിൽ പ്രീ-സെയിലിലൂടെ 5 മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി ചിത്രത്തിന് സ്വന്തമായി. ഗൾഫ് രാജ്യങ്ങളിലും പാകിസ്താനിലും പ്രദർശനമില്ലാതിരുന്നിട്ടും ആഗോളതലത്തിൽ ഏകദേശം 8 മില്യൺ ഡോളറിലധികം ചിത്രം വാരന്ത്യത്തിൽ നേടുമെന്നാണ് കണക്കാക്കുന്നത്. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലും ചിത്രം വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം ആഗോള കളക്ഷനായി നേടിയത് 1300 കോടി രൂപയാണ്. ആദ്യഭാഗത്തിലുള്ള മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡകെയ്ത്തിന്റെ മരണത്തിന് ശേഷം പാകിസ്താനിലെ ഗുണ്ടാ- അധോലോക- രാഷ്ട്രീയ മേഖലയിൽ തന്റെ സ്വാധീനം വളർത്താൻ ശ്രമിക്കുന്ന രൺവീർ സിങ്ങിന്റെ ഹംസ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡേയും ലോകേഷും ധറുമാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ ധർ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്ററിലെത്തും. Content Highlights: Ranveer Singh’s Dhurandhar 2 has shattered global records by entering the ₹200 crore club purely through advance bookings, surpassing the opening day figures of blockbusters like Jawan and Animal. Published: 18 Mar 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പ്രിവ്യൂ ഷോ പോലും തുടങ്ങിയില്ല, റിലീസിന് മുൻപേ 200 കോടി ക്ലബിൽ; റെക്കോർഡുകൾ കടപുഴക്കി ധുരന്ധർ 2
M
MathrubhumiSource Link
about 2 months ago