മാനന്തവാടി : വിളവെടുപ്പിനു പാകമായ വാഴകൾ രോഗം ബാധിച്ച് കൂട്ടത്തോടെ ഒടിഞ്ഞുവീഴുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. മാനന്തവാടി പടച്ചികുന്നിൽ പേര്യ സ്വദേശിയായ പ്രേമനും മകൻ പ്രണവും പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന രണ്ടരയേക്കറിലെ രണ്ടായിരത്തഞ്ഞൂറ് വാഴകളിൽ ആയിരത്തിലധികം നേന്ത്രവാഴകളാണ് നശിച്ചത്. ആറുലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇവർ പറയുന്നു. To advertise here, ആദ്യം വാഴയിലകൾ മഞ്ഞനിറമായി മാറുകയും പിന്നീട് ഇലകൾ കരിഞ്ഞുണങ്ങുകയും വാഴത്തടകൾ പാതിയോടെ ഒടിഞ്ഞുവീഴുകയുമാണ് ചെയ്യുന്നത്. കുലച്ച വാഴകൾ ഇത്തരത്തിൽ നശിക്കുന്നത് കറിക്കായയ്ക്കുപോലും ഉപയോഗിക്കാൻകഴിയാത്ത അവസ്ഥയുണ്ടാക്കുന്നു. ഒന്നരമാസം മുൻപ് തുടങ്ങിയ രോഗബാധ തടയാൻ കൃഷിവകുപ്പിന്റെ നിർദേശപ്രകാരം മരുന്നുകൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കൃഷിയിടത്തിലെ 1300-ഓളം വാഴകൾ നിലവിൽ പൂർണമായും ഒടിഞ്ഞുവീണ നിലയിലാണ്. ബാക്കിയുള്ളവ ഓരോ ദിവസവും നശിച്ചുകൊണ്ടിരിക്കുന്നു. കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും രോഗം കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫംഗസ് ബാധയാകാമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങൾ വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും തുടങ്ങിയ കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കർഷകകുടുംബം. Published: 14 May 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
