ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ പ്രത്യേക ഫീസ് ഈടാക്കാനും തുക നൽകുന്നവർക്ക് മുൻഗണന നൽകാനും ഇറാന്റെ നീക്കം. ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണനകളോടെ കടത്തിവിടുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് ഇറാന്റെ നീക്കം. കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. To advertise here, വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിൽ യു.എസ്. തുടർച്ചയായി വിശ്വാസലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹോർമുസിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഇറാന്റെ തുറമുഖങ്ങളിൽ യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിലേക്ക് ഇറാനെ നയിച്ചത്. വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ എണ്ണക്കപ്പലുകൾക്കും വാണിജ്യ കപ്പലുകൾക്കും പരിമിതമായ രീതിയിൽ കടന്നുപോകാൻ ഇറാൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, ഉപരോധത്തിന്റെ മറവിൽ യു.എസ്. കടൽക്കൊള്ളയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ഇറാന്റെ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ആരോപിച്ചു. തങ്ങൾ കാണിച്ച നല്ല മനസ്സ് അമേരിക്ക ദുരുപയോഗം ചെയ്തുവെന്നാണ് ഇറാന്റെ വാദം. അമേരിക്കൻ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. Content Highlights: Strait of Hormuz: Iran Imposes New Fees for Maritime Passage Published: 19 Apr 2026, 11:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഫീസടയ്ക്കുന്ന കപ്പലുകളെ മുൻഗണന നൽകി കടത്തിവിടും; ഹോർമുസിൽ പുതിയ നിബന്ധനയുമായി ഇറാൻ
M
MathrubhumiSource Link
21 days ago