ചാലക്കുടി : പനമ്പിള്ളി സ്മാരക ഗവ. കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇൻർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. ആദ്യമത്സരത്തിൽ എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, കല്ലടി എംഇഎസ് കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം പനമ്പിള്ളി കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. ഷാജു നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 13-ന് സമാപിക്കും. ചാലക്കുടി പനമ്പിള്ളി കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ആദ്യമത്സരത്തിലെ ടീമുകളായ എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, കല്ലടി എംഇഎസ് കോളേജ് എന്നിവയിലെ കളിക്കാരെ വിശിഷ്ടാതിഥികൾ പരിചയപ്പെടുന്നു To advertise here, Published: 06 Jan 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
