അലക്ഷ്യമായി നിർത്തി, അപകടം ഉണ്ടാക്കുന്നു To advertise here, അമ്പലമേട് : ചിത്രപ്പുഴ-കിഴക്കമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരേ വ്യാപക പരാതി. വൈകീട്ട് സമയത്ത് അമ്പലമുകൾ, അമ്പലത്തുംകാവ് ബസ് സ്റ്റോപ്പുകളിൽ നിന്ന് സ്ഥിരമായി ചില ബസുകൾ യാത്രക്കാരെ കയറ്റാതെ പോകുന്നതായി പരാതിയുണ്ട്. കൂടാതെ ഞായറാഴ്ച ദിവസങ്ങളിൽ ഈ റൂട്ടിൽ പല ബസുകളും സർവീസ് നടത്താറുമില്ല. ഈ റോഡിൽ സർവീസ് നടത്തുന്ന ബസുകൾ ദേശീയപാത 85 ലേക്ക് പ്രവേശിക്കുന്ന ഹിൽപ്പാലസ് ജങ്ഷനിൽ അലക്ഷ്യമായി നിർത്തുന്നതായും അപകടം ഉണ്ടാക്കുന്ന വിധം ഹൈവേയിലേക്ക് പ്രവേശിക്കുന്നതായും പരാതിയുണ്ട്. റോഡിന് നടുക്കായി തന്നെ നിർത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും പതിവ് കാഴ്ചയാണ്. കഴിഞ്ഞദിവസം ഇത്തരത്തിൽ ദേശീയപാതയിലേക്ക് അശ്രദ്ധമായി കയറ്റിയ ബസ് ടാങ്കർ ലോറിയുമായി കൂട്ടിമുട്ടിയിരുന്നു. പെട്രോൾ നിറച്ചുവന്ന ലോറിയാണ് എന്ന് മനസ്സിലാക്കിയിട്ടും അത് കടന്നുപോകും മുൻപ് ധൃതിയിൽ ഹൈവേയിലേക്ക് ടാങ്കർ ലോറിക്ക് കുറുകേ ബസ് റോഡിലേക്ക് കയറുകയായിരുന്നു. ഈ സമയം ബസ് ടാങ്കർ ലോറിയുടെ ഒരു വശത്ത് ഉരഞ്ഞു. ബസ് മുട്ടിയതോടെ ഏറെ സമയം റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. ഈ റോഡിൽ സർവീസ് നടത്തുന്ന ബസുകളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Published: 14 May 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
