തകർന്നത് റെഡ്ബേർഡ് ഏവിയേഷന്റെ വിമാനം To advertise here, പുണെ : പുണെ ജില്ലയിലെ ബാരാമതിയിൽ പരിശീലനവിമാനം തകർന്നുവീണു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗോജുബാവി ഗ്രാമത്തിനുസമീപം രാവിലെ 8.50-ഓടെയായിരുന്നു സംഭവം. റെഡ്ബേർഡ് ഏവിയേഷന്റെ വിമാനമാണ് തകർന്നത്. ട്രെയിനി പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. റെഡ്ബേർഡ് ഏവിയേഷൻ പരിശീലന അക്കാദമിയിൽനിന്നുള്ള വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുശേഷമായിരുന്നു അപകടം. താഴ്ന്നുപറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതികത്തകരാർ സംഭവിച്ചതാണ് കാരണമെന്നാണ് പ്രാഥമികവിവരം. നിലത്തിറങ്ങുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ ഒരുഭാഗം വൈദ്യുതപോസ്റ്റിൽ ഇടിച്ചു. തുടർന്ന് അടുത്തുള്ള വയലിൽ വീണു. നേരത്തേയും ഇവരുടെ വിമാനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബറിൽ ഇതേ അക്കാദമിയുടെ രണ്ട് പരിശീലനവിമാനങ്ങൾ ഒരാഴ്ചയ്ക്കിടെ ബാരാമതി വിമാനത്താവളത്തിനുസമീപം തകർന്നുവീണിരുന്നു. ഈവർഷമാദ്യം മറ്റൊരു പരിശീലനവിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബാരാമതിക്ക് സമീപം ഇടിച്ചിറങ്ങിയിരുന്നു. Published: 14 May 2026, 12:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
