തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംപ്രേഷണം ചെയ്യാനിരുന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലെ കേന്ദ്രവിരുദ്ധപരാമർശം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം വെട്ടി. ഇതോടെ പ്രസംഗത്തിന്റെ റെക്കോഡിങ് അദ്ദേഹം ബഹിഷ്കരിച്ചു. നിലവിലുള്ള മാർഗരേഖയ്ക്ക് വിരുദ്ധമായി പ്രസംഗം വെട്ടിയ ദൂരദർശൻ നടപടിക്കെതിരേ പ്രസാർഭാരതിക്ക് സി.പി.ഐ. പരാതിനൽകും. To advertise here, തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്കും ദൂരദർശൻ കേന്ദ്രം പ്രത്യേക സമയം അനുവദിക്കാറുണ്ട്. ഇതിനായി പ്രസംഗം മുൻകൂട്ടി തയ്യാറാക്കിനൽകുകയും വേണം. ദൂരദർശന്റെ സമിതി പരിശോധിച്ചശേഷമാണ് റെക്കോഡ് ചെയ്യുക. സി.പി.ഐ. മുൻകൂട്ടി നൽകിയ പ്രസംഗത്തിൽ രണ്ട് പാരഗ്രാഫ് ഒഴിവാക്കിയിട്ടുണ്ടെന്നും ബാക്കി റെക്കോഡ് ചെയ്യുന്നതിനായി ശനിയാഴ്ച രാവിലെ എത്തണമെന്നും പറഞ്ഞ് ബിനോയ് വിശ്വത്തെ ക്ഷണിച്ചിരുന്നു. അവിടെ എത്തിയപ്പോഴാണ് വെട്ടിയഭാഗം കേന്ദ്രവിരുദ്ധ പരാമർശങ്ങളാണെന്ന് അറിഞ്ഞത്. അതോടെ പരിപാടി വേണ്ടെന്ന് ഉദ്യോഗസ്ഥരെ അറിയിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. ദൂരദർശനെ ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആക്കുന്നു ആകാശവാണിയെയും ദൂരദർശനെയും ബി.ജെ.പി. സർക്കാർ ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആക്കി മാറ്റിയെന്നു ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ നടപടി അങ്ങേയറ്റം അപലപനീയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് പറയാനായാണ് പോയത്. ബി.ജെ.പി.ക്ക് ഇഷ്ടമുള്ളത് പറയാനല്ല. സെൻസറിങ്ങിന് സമാനമായ നടപടിയാണിത് -അദ്ദേഹം പറഞ്ഞു വെട്ടിയ ഭാഗം 1. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയും വിഭജനരാഷ്ട്രീയത്തിലൂടെ സ്വയം ശക്തിപ്രാപിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ (ബി.ജെ.പി.യുടെ) നയം. 2. ബി.ജെ.പി. അന്യമത വിദ്വേഷത്തിന്റെ പിന്തിരിപ്പൻരാഷ്ട്രീയം മുന്നോട്ടുവെക്കുന്നു. അവർ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും നേർക്ക് ഭരണകക്ഷിയുടെ പിന്തുണയോടെ കടന്നാക്രമണങ്ങൾ നടക്കുന്നു. പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമവാഴ്ചയുടെ സൗകര്യങ്ങൾ ലഭിക്കുന്നില്ല. പീഡകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നു. കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. പരാതിയുണ്ടെങ്കിൽ പരിശോധിക്കും ബിനോയ് വിശ്വത്തിന്റെ ആക്ഷേപത്തിൽ പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു. കേൽക്കർ അറിയിച്ചു. Content Highlights: Doordarshan removed segments of Binoy Viswam's election speech criticizing the central government., Binoy Viswam boycotted the recording in protest against the censorship., CPI plans to file a formal complaint with Prasar Bharati., The censored content included allegations regarding BJP's religious polarization and minority treatment. Published: 28 Mar 2026, 06:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
