ചങ്ങനാശ്ശേരി : സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി ബിയോൺ ബിജുവിന് നാട് യാത്രാമൊഴി നൽകി. നാലുമാസം മുൻപ് അവധിക്കെത്തി സന്തോഷത്തോടെ യാത്രയായ കുടുംബാംഗങ്ങൾ ഇത്തവണ മടങ്ങിയെത്തിയത് ബിയോണിന്റെ ചേതനയറ്റ ശരീരത്തിനരികിലേക്കായിരുന്നു. To advertise here, യു.കെ.യിലായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും ചൊവ്വാഴ്ച വൈകീട്ടാണ് ചങ്ങനാശ്ശേരിയിലെത്തിയത്. മൂത്തമകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്ന മാതാപിതാക്കളെയും സഹോദരിമാരെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വേദനയോടെ നിന്നു. അവധി ദിവസങ്ങളിൽ എത്തുന്ന കൊച്ചുമകനെ കാത്തിരുന്ന വല്യമ്മച്ചി റോസമ്മ, മൃതദേഹത്തിനരികെ ഇരുന്ന് കണ്ണീരോടെ വിടപറഞ്ഞത് ഹൃദയഭേദക കാഴ്ചയായി. ഇക്കഴിഞ്ഞ ഞായറാഴ്ച കോതമംഗലം വടാട്ടുപാറ പവലൻപടി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചങ്ങനാശ്ശേരി മടുക്കംമൂട് ഐ.ഇ. നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (21) ഉൾപ്പെടെ, കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിക്കുകയായിരുന്നു. നിരവധിപ്പേർ ബിയോണിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി. ഇന്നലെ രാവിലെ എട്ടോടെ ഭൗതികശരീരം വീട്ടിലെത്തിച്ചു. തുടർന്ന്, ഉച്ചകഴിഞ്ഞ് മൂന്നിന് വെരൂർ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ സംസ്കാരം നടന്നു. Published: 14 May 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
